പയ്യോളി : ബി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായുള്ള ‘എഡ്യൂകെയർ’ പദ്ധതിയുടെ ഉദ്ഘാടനവും ഉന്നതവിജയം നേടിയവർക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് പുറമെ, രാജ്യപുരസ്കാർ, എൻ.എം.എം.എസ്, അബാക്കസ് ടെസ്റ്റ് എന്നിവയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയാണ് ചടങ്ങിൽ ആദരിച്ചത്. പേരാമ്പ്ര എം.എൽ.എ അഡ്വ. ഫാത്തിമ തഹ്ലിയ ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീഫ പടന്നയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സുചിത്ര പി.കെ സ്വാഗതം ആശംസിച്ചു. ഇ.കെ. ബാലകൃഷ്ണൻ, നസീമ തെനങ്കാലിൽ, ആദിൽ മുണ്ടിയത്ത്, കിഷോർ പി.കെ, അജ്മൽ ഹക്കീം, സന്ധ്യ പി. ദാസ്, ജയ എം., നൗഷാദ് സി.എ, നിസാർ എം.സി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. എഡ്യൂകെയർ കൺവീനർ ഷോഭിദ് ആർ.പി ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
