കൊയിലാണ്ടി സബ് കോടതി സന്ദർശിച്ച് എസ്.പി.സി കേഡറ്റുകൾ

news image
Oct 10, 2026, 12:46 pm GMT+0000 payyolionline.in

കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസ് മേപ്പയൂരിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സംവാദ’ – ക്ലാസ് റൂമിൽ നിന്ന് കോടതിയിലേക്ക്’ പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി സബ് കോടതി സന്ദർശിച്ചു. കോടതി നടപടിക്രമങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനും നീതിന്യായ വ്യവസ്ഥയെക്കുറിച്ച് അറിവ് നേടുന്നതിനും സന്ദർശനം വിദ്യാർഥികൾക്ക് അവസരമായി.
പരിപാടി കൊയിലാണ്ടി സബ് കോടതി സ്പെഷ്യൽ ജഡ്ജി കെ. നൗഷാദ് അലി ഉദ്ഘാടനം ചെയ്തു. സബ് ജഡ്ജി എം. എൻ. മനോജ് അധ്യക്ഷത വഹിച്ചു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കെ. കാർത്തിക, സി.പി.ഒ കെ. ശ്രീവിദ്യ എന്നിവർ ആശംസകൾ നേർന്നു.
ടി.എൽ.എസ്.സി കൺവീനർ കെ. എം. ദിലീപ് സ്വാഗതവും എസ്.പി.സി സി.പി.ഒ സുധീഷ് കുമാർ നന്ദിയും പറഞ്ഞു.
വിവിധ വിഷയങ്ങളിൽ ടി.എൽ.എസ്.സി പാനൽ അഭിഭാഷകരായ അഡ്വ. കെ. അഖില, അഡ്വ. അരുൺ കൃഷ്ണ എന്നിവർ ക്ലാസുകൾ നയിച്ചു. നിയമാവബോധം വളർത്തുന്നതിനും കോടതിയുടെ പ്രവർത്തനരീതികൾ അടുത്തറിയുന്നതിനും പരിപാടി വിദ്യാർഥികൾക്ക് സഹായകമായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe