പെട്രോളിയം, രാസവള വിലവർദ്ധനവ് പിൻവലിക്കണം: കർഷകസംഘം പയ്യോളി ഏരിയ സമ്മേളനം

news image
Jun 13, 2026, 4:16 pm GMT+0000 payyolionline.in

പയ്യോളി: കാർഷിക മേഖലയെ തകർക്കുകയും കർഷകരെ പാപ്പരാക്കുകയും ചെയ്യുന്ന പെട്രോളിയം ഉൽപ്പന്നങ്ങളുടെയും രാസവളങ്ങളുടെയും അനിയന്ത്രിതമായ വിലവർദ്ധനവ് കേന്ദ്രസർക്കാർ അടിയന്തരമായി പിൻവലിക്കണമെന്ന് കേരള കർഷകസംഘം പയ്യോളി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പയ്യോളി എ.കെ.ജി മന്ദിരം ഓഡിറ്റോറിയത്തിലെ സി.കെ. പ്രവീൺ കുമാർ നഗറിൽ വെച്ച് നടന്ന സമ്മേളനം കർഷകസംഘം ജില്ലാ പ്രസിഡന്റ് സി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് വി. ഹമീദ് പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്. വി. ഹമീദ്, രാജൻ പടിക്കൽ, വി.കെ. കമല എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ആർ. വിശ്വൻ രക്തസാക്ഷി പ്രമേയവും കെ. വിജയരാഘവൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി പി.എം. വേണുഗോപാലൻ ഏരിയ പ്രവർത്തന റിപ്പോർട്ടും എ.ഐ.കെ.എസ്. കേന്ദ്ര കമ്മിറ്റി അംഗം പി. വിശ്വൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. ഷിജു, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ഇ.കെ. നാരായണൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.പി. ദാമോദരൻ, ജില്ലാ കമ്മിറ്റി അംഗം കെ. രവീന്ദ്രൻ എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ എൻ.സി. മുസ്തഫ സ്വാഗതവും രാജൻ പടിക്കൽ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികൾ:

പ്രസിഡന്റ്: വി. ഹമീദ്

വൈസ് പ്രസിഡന്റുമാർ: ഹമീദ് പുതുക്കുടി, കെ. വിജയരാഘവൻ

സെക്രട്ടറി: പി.എം. വേണുഗോപാലൻ

ജോയിന്റ് സെക്രട്ടറിമാർ: രാജൻ പടിക്കൽ, വി.കെ. കമല

ട്രഷറർ: ആർ. വിശ്വൻ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe