​കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിനെ തരംതാഴ്ത്താൻ നീക്കം; പ്രതിഷേധവുമായി താലൂക്ക് വികസന സമിതി

news image
Nov 7, 2026, 11:56 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസ് സബ് പോസ്റ്റ് ഓഫീസായി തരംതാഴ്ത്തുന്ന നടപടി ഉടൻ ഉപേക്ഷിക്കണമെന്ന് കൊയിലാണ്ടി താലൂക്ക് വികസന സമിതി നവംബർ മാസത്തെ യോഗം ആവശ്യപ്പെട്ടു. മേലൂര്‍, കുറുവങ്ങാട്, പെരുവട്ടൂര്‍,നടേരി എന്നീ ബ്രാഞ്ച് പോസ്റ്റോഫീസുകള്‍ അടച്ച് പൂട്ടുന്ന നീക്കം ഉപേക്ഷിക്കാനും നിരവധി സാധാരണക്കാര്‍ക്ക് പെന്‍ഷന്‍, ഇന്‍ഷൂറന്‍സ് ഉള്‍പ്പെടെയുള്ള തപാല്‍ സേവനം ഇല്ലാതാക്കുന്ന നടപടി അവസാനിക്കാന്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നു. പേരാമ്പ്ര ടൗണിലെ കടകളിൽ ഒരേ സാധനങ്ങൾക്ക് വ്യത്യസ്ത വില ഈടാക്കുന്നത് അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന കര്‍ശനമാക്കാനും, കുറ്റക്കാര്‍ക്കെതിരെ നിയമാനുസൃതനടപടി സ്വീകരിക്കാനും യോഗത്തിൽ ആവശ്യമുയര്‍ന്നു. തഹസില്‍ദാര്‍ ശ്രീമതി ബിന്ദു.വി സ്വാഗതം പറഞ്ഞ ചടങ്ങിൽ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി നസീമ വാഴയില്‍ അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി ദീപ ഡി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി , മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിബിത ടി , തുറയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീഫ പടന്നയില്‍,മൂടാടി ഗ്രാമ പ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം.പി അഖില തഹസില്‍ദാര്‍  ബിജു ഇ എം,സമിതി അംഗങ്ങളായ ശ്രീ രാജന്‍ വര്‍ക്കി, ശ്രീ ഇ.കെ അജിത്ത് ,ശ്രീ എം പ്രകാശന്‍,‍ശ്രീ എം.കെ മുരളീധരന്‍,മറ്റ് ജനപ്രതിനിധികള്‍,വിവിധ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe