ദില്ലി: സ്ത്രീകളോടുള്ള മോശം പെരുമാറ്റമെന്ന ആരോപണങ്ങൾക്ക് പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ രാജിവെച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ മൗനം തുടർന്ന് ഷാഫി പറമ്പിൽ എം പി. ഇന്ന് രാവിലെ മുതൽ മാധ്യമ പ്രവർത്തകർ പ്രതികരണത്തിന് ശ്രമിച്ചെങ്കിലും ഷാഫി കാണാൻ കൂട്ടാക്കിയില്ല. രാഹുലിനെ എല്ലാക്കാലത്തും സംരക്ഷിച്ചത് ഷാഫിയെന്ന ആരോപണത്തിന്റെയടക്കം പശ്ചാത്തലത്തിലായിരുന്നു ഷാഫിയുടെ പ്രതികരണത്തിനായി മാധ്യമങ്ങൾ ശ്രമിച്ചത്. രാവിലെ മുതൽ ദില്ലിയിലെ ഫ്ലാറ്റിലിരുന്ന ഷാഫി, ഇന്ന് പാർലമെന്റിലേക്കും പോയില്ല. മാധ്യമങ്ങൾക്ക് മുഖം തരാതിരുന്ന ഷാഫി, ഫ്ലാറ്റിലേക്ക് മാധ്യമങ്ങളെയും കടത്തിവിടാൻ അനുവദിച്ചിരുന്നില്ല. ഒടുവിൽ വൈകുന്നേരത്തോടെ ഫ്ലാറ്റിനു മുന്നിൽ കാത്തു നിന്ന മാധ്യമങ്ങളെ കാണാതെ ഷാഫി, ബീഹാറിലേക്ക് പോയെന്നാണ് വിവരം. രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയിൽ പങ്കെടുക്കാനെന്നാണ് വിശദീകരണം. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി രാജിവെക്കേണ്ടിവന്നതിന് പിന്നാലെ ഷാഫിക്കെതിരെ പാർട്ടിയിൽ പടനീക്കം ശക്തമായിട്ടുണ്ട്. രാഹുലിനെ ഇക്കാലമത്രയും സംരക്ഷിച്ചത് ഷാഫിയെന്ന പരാതിയടക്കം പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. പാലക്കാട്ടെ ഒരു വിഭാഗം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കമാൻഡിന് പരാതി നൽകുകയും ചെയ്തു. രാഹുലിനെ സ്ഥാനാർത്ഥിയാക്കാൻ സമ്മർദ്ദം ചെലുത്തി, പരാതികളറിയിച്ചിട്ടും ഷാഫി പ്രതികരിച്ചില്ലെന്നും പരാതിയിൽ പറയുന്നു. അതേസമയം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവജന സംഘടനകള്‍ ഇന്ന് സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധമാണ് ഉയർത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എം എൽ എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി നേതാക്കളും സി പി എം നേതാക്കളും യുവജന സംഘടന നേതാക്കളും രംഗത്തെത്തുകയും ചെയ്തു. വിവിധയിടങ്ങളിൽ രാഷ്ട്രീയ യുവജന സംഘടനകള്‍ പ്രതിഷേധ മാര്‍ച്ചും റാലിയും നടത്തി. രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തൊട്ടാകെ രാഷ്ട്രീയ, യുവജന സംഘടനകൾ സമരം ശക്തമാക്കിയിട്ടുണ്ട്. രാഹുലിന്റെ പാലക്കാടുള്ള എം എൽ എ ഓഫീസിലേക്ക് കോഴികളെയും കൊണ്ടാണ് മഹിളാമോർച്ച പ്രവർത്തകർ സമരം നടത്തിയത്. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഡി വൈ എഫ് ഐയും പാലക്കാട്ടെ എം എൽ എ ഓഫീസിലേക്ക് പ്രകടനം നടത്തി. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലക്സിന് പ്രവർത്തകർ കരി ഓയിൽ ഒഴിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ സംരക്ഷിക്കുന്നെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിന്റെ പറവൂരിലെ ഓഫീസിലേക്ക് ഡി വൈ എഫ് ഐ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.
പാർലമെന്റിൽ പോയില്ല, രാവിലെ മുതൽ ഫ്ലാറ്റിൽ, കാത്തുനിന്ന മാധ്യമങ്ങളെ കാണാതെ ബിഹാറിലേക്ക് ഷാഫി പോയി? സമ്പൂർണ മൗനം
Share the news :
Aug 21, 2025, 1:16 pm GMT+0000
payyolionline.in
ആധാർ റേഷൻ കാർഡുമായി ലിങ്ക് ചെയ്തോ? ഓൺലൈൻ, ഓഫ്ലൈൻ രീതികൾ ഇതാ…
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 22 വെള്ളിയാഴ്ച പ്രവർത്തിക് ..
Related storeis
ഓവർട്ടേക്ക് ചെയ്യുന്നതിനിടെ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചു, അമ്മയ്...
Jun 23, 2026, 5:54 am GMT+0000
ദീപക് ജീവനൊടുക്കിയ സംഭവം; പ്രതിയും മുസ്ലീം ലീഗ് നേതാവുമായ ഷിംജിത മു...
Feb 9, 2026, 3:39 am GMT+0000
കേരളത്തിലെ എസ്ഐആർ കരട് പട്ടികയിൽ പുറത്തായവർക്ക് സുപ്രീം കോടതിയുടെ ആ...
Jan 15, 2026, 3:34 pm GMT+0000
ചോക്ലേറ്റുമായി എട്ടാം ക്ലാസുകാരിയുടെ പിന്നാലെ ചെന്നു, നിരസിച്ചപ്പോൾ...
Jan 15, 2026, 2:34 pm GMT+0000
നടൻ ശ്രീനിവാസൻ അന്തരിച്ചു
Dec 20, 2025, 3:41 am GMT+0000
ഇന്നറിയാം, ജനവിധി; വോട്ടെണ്ണൽ രാവിലെ 8 മുതൽ, പ്രതീക്ഷയോടെ മുന്നണികൾ
Dec 13, 2025, 1:31 am GMT+0000
More from this section
സൗണ്ട് എൻജിനീയറിംഗ് മുതൽ ഡബ്ബിംഗ് വരെ; ഓഡിയോ പ്രൊഡക്ഷൻ കോഴ്സുമായി...
Oct 10, 2025, 10:49 am GMT+0000
റിലയൻസ് ജിയോ കുടുംബശ്രീയുമായി കൈകോർക്കുന്നു,ധാരണാ പത്രം ഒപ്പുവച്ചു,...
Oct 10, 2025, 10:02 am GMT+0000
ആശുപത്രിയിലെ ക്യാഷ് ലെസ്സ് ഇന്‍ഷുറന്‍സ് തടസ്സപ്പെട്ടാല്‍ എന്തുചെയ്യ...
Oct 7, 2025, 11:08 am GMT+0000
ഫോറസ്റ്റ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നു; ആക്രമണം വനവിഭവങ്ങൾ ശേഖരിക...
Oct 7, 2025, 10:12 am GMT+0000
സ്കൂൾ ഒളിമ്പിക്സിൽ ഇനി മുതൽ 117.5 പവൻ തൂക്കംവരുന്ന സ്വർണക്കപ്പ് സമ്...
Oct 7, 2025, 8:47 am GMT+0000
ഭാഗ്യനമ്പർ ഇതാ…; തിരുവോണം ബമ്പർ BR 105 നറുക്കെടുപ്പ് ഫലം
Oct 4, 2025, 9:01 am GMT+0000
ക്ലാസിൽ കുട്ടിയെ ശകാരിച്ചെന്ന്; വേദപാഠം അധ്യാപകന്റെ മുഖം കല്ലുകൊണ്ട...
Oct 3, 2025, 11:21 am GMT+0000
കേരളത്തില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; അവഗണിക്കരുത്...
Oct 3, 2025, 10:55 am GMT+0000
ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; ആലപ്പുഴയിൽ അമ്മയെ 17 കാ...
Oct 1, 2025, 11:15 am GMT+0000
വീടിന് സമീപം പതിയിരുന്ന് വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ചു, കുതറിയോട...
Oct 1, 2025, 9:40 am GMT+0000
ക്ഷേമപെൻഷൻ തുക വർധിപ്പിക്കാൻ സർക്കാർ ആലോചന; 2000 രൂപയാക്കാൻ നീക്കം
Oct 1, 2025, 8:44 am GMT+0000
മലപ്പുറത്ത് മധ്യവയസ്കൻ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ; സുഹൃത്ത...
Sep 30, 2025, 6:40 am GMT+0000
സ്കൂള്‍ ഗ്രൗണ്ടിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവം; അസ്ഥികൂടം 30 വ...
Sep 21, 2025, 5:17 am GMT+0000
തൊണ്ടിമുതല്‍ കിട്ടിയില്ലെങ്കിലും ആളെ കിട്ടി; പേരാമ്പ്രയിൽ ബൈക്കിലെത...
Sep 16, 2025, 1:44 am GMT+0000
വിട്ടുകൊടുക്കാതെ കേരളം; വിലക്കയറ്റത്തോതിൽ 8-ാം മാസവും നമ്പർ വൺ, കേര...
Sep 13, 2025, 7:05 am GMT+0000
