പാലക്കാട് :പാലക്കാട് കല്ലേക്കാടിൽ വീട്ടിൽ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ വീട്ടുടമ മണിക്കുറ്റിക്കളം സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മൂത്താംതറ സ്കൂളിൽ സ്ഫോടക കണ്ടെത്തിയ സംഭവത്തിൽ ഇയാൾക്ക് ബന്ധമുണ്ടെന്ന് പൊലീസ് സംശയം. പൂളക്കാട് സ്വദേശി ഫാസിൽ, കല്ലേക്കാട് സ്വദേശി നൗഷാദ് എന്നിവർ കസ്റ്റഡിയിൽ ഉണ്ട്.
കല്ലേക്കാട് പൊടിപാറയിലെ BJP പ്രവർത്തകനായ സുരേഷിൻ്റെ വീട്ടിൽ നിന്നാണ് സ്ഫോടകവസ്തുക്കൾ പിടിച്ചത്. 24 ഇലക്ട്രിക് ഡിറ്റനേറ്റർ , 12 നാടൻ ബോംബ് എന്നിവയാണ് പിടികൂടിയത്. ആർഎസ്എസ് കേന്ദ്രത്തിൽ നിന്നാണ് ബോംബും സ്ഫോടന വസ്തുക്കളും പിടിച്ചെടുത്തതെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞുഓഗസ്റ്റ് 20 നു വൈകീട്ടാണ് RSS നിയന്ത്രണത്തിലുള്ള പാലക്കാട് വ്യാസ വിദ്യ പീഠം സ്കൂൾ പരിസരത്തു സ്ഫോടനമുണ്ടായത്. പത്തുവയസുകാരനും വയോധികക്കും പരുക്കേറ്റു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നൗഷാദ്, ഫാസിൽ എന്നി രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തിൽ നിന്നാണ് സുരേഷിന്റെ വീട്ടിലേക്ക് പോലീസ് എത്തിയത്. വീട്ടിൽ നിർത്തിയ പരിശോധനയിൽ ഇരുപത്തിനാല് ഇലക്ട്രിക് ഡിറ്റനേറ്ററും, 12 സ്ഫോടക വസ്തുക്കളും കണ്ടെത്തി.
സുരേഷ് ബിജെപിയുടെ ആർഎസ്എസിന്റെയും സജീവ പ്രവർത്തകൻ ആണെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു.
സംഭവത്തിൽ ബിജെപിയുടെ ഉന്നത നേതാക്കളുടെ ബന്ധം അന്വേഷിക്കണമെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പനും പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസിന് ചില നിർണായക വിവരങ്ങൾ കൂടി ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന..