നെഹ്റു ട്രോഫി വള്ളംകളി കാണുവാൻ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ വിവിധ ജില്ലകളിൽ നിന്നുള്ള വള്ളംകളി പ്രേമികൾക്ക് അവസരമൊരുക്കുന്നു.
‘ഓളപ്പരപ്പിലെ ഒളിംപിക്സ്’ ആയ നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശം അനുഭവിച്ചറിയാൻ കെ.എസ്.ആർ.ടി.സി.യിൽ യാത്ര ചെയ്ത് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന കായൽ ജലോത്സവത്തിൽ പങ്കെടുക്കാം.വള്ളംകളിയുടെ ടിക്കറ്റ് സഹിതമാണ് കെ.എസ്.ആർ.ടി.സി.യിൽ യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നും ആവശ്യാനുസരണം ചാർട്ടേഡ് ബസ് ഒരുക്കി നെഹ്റു ട്രോഫിയുടെ റോസ് കോർണർ, വിക്ടറി ലൈൻ എന്നീ കാറ്റഗറിയിലാണ് പ്രവേശനം. മറ്റ് ജില്ലകളിൽ നിന്നും ആലപ്പുഴയിൽ നേരിട്ട് എത്തുന്നവർക്ക് നെഹ്റു ട്രോഫി വള്ളംകളി കാണുവാൻ പാസ് എടുക്കുവാൻ പ്രത്യേക കൗണ്ടർ ആലപ്പുഴ ഡിപ്പോയിൽ പ്രവർത്തനം ആരംഭിക്കും. എല്ലാ തരം പാസുകളും ഈ ടിക്കറ്റ് കൗണ്ടറിൽ നിന്നും ലഭ്യമാകും. 2022-ൽ ₹1,75,100-യുടെ ടിക്കറ്റുകളും, 2023-ൽ ₹2,99,500-യുടെ ടിക്കറ്റുകളും കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ മുഖേന വിൽക്കുവാൻ കഴിഞ്ഞു. മുണ്ടക്കൈ ദുരന്തത്തിന് ശേഷം മാറ്റിവെക്കേണ്ടി വന്ന 2024-ലെ വള്ളംകളി ടിക്കറ്റ് വിൽപ്പന ₹1,16,500 നേടി. പ്രതീക്ഷിച്ചത്രയും നടന്നില്ല.9846475874 എന്ന നമ്പറിലേക്ക് പേര്, ഏത് കാറ്റഗറിയിലുള്ള പാസ്, എത്ര പേർക്ക് എന്ന വിവരം വാട്ട്സ്ആപ്പ് സന്ദേശമായി അയച്ച് ആലപ്പുഴ ഡിപ്പോയിലെ ബജറ്റ് ടൂറിസം സെല്ലിന്റെ QR കോഡിലേക്ക് ഓൺലൈനായി പണമടച്ചാലും ടിക്കറ്റ് ലഭ്യമാക്കുന്നതാണ്. ഈ ടിക്കറ്റുകൾ വള്ളംകളി നടക്കുന്ന 2025 ഓഗസ്റ്റ് 30-ന് അല്ലെങ്കിൽ മുൻദിനം ആലപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ സ്പെഷ്യൽ കൗണ്ടറിൽ നിന്ന് കൈപ്പറ്റി വള്ളംകളി കാണാൻ സാധിക്കും. ആലപ്പുഴ ജില്ല കൂടാതെ കോട്ടയം, എറണാകുളം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ സ്പെഷ്യൽ കൗണ്ടർ മുഖേനയും ജില്ലാ കോ-ഓർഡിനേറ്റർമാർ മുഖേനയും കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ ടിക്കറ്റുകൾ വിൽക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് –
9846475874
ജില്ലാ കോ-ഓർഡിനേറ്റർ,
ബജറ്റ് ടൂറിസം സെൽ, ആലപ്പുഴ
നെഹ്റു ട്രോഫി വള്ളംകളി കാണാൻ അവസരമൊരുക്കി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ
Share the news :

Aug 19, 2025, 11:57 am GMT+0000
payyolionline.in
നിയന്ത്രണം നഷ്ടപ്പെട്ട ലോറിയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കവെ അതേ ലോറി മു ..
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 20 ബുധനാഴ്ച പ്രവർത്തിക്കുന ..
Related storeis
ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; ആലപ്പുഴയിൽ അമ്മയെ 17 കാ...
Oct 1, 2025, 11:15 am GMT+0000
വീടിന് സമീപം പതിയിരുന്ന് വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ചു, കുതറിയോട...
Oct 1, 2025, 9:40 am GMT+0000
ക്ഷേമപെൻഷൻ തുക വർധിപ്പിക്കാൻ സർക്കാർ ആലോചന; 2000 രൂപയാക്കാൻ നീക്കം
Oct 1, 2025, 8:44 am GMT+0000
മലപ്പുറത്ത് മധ്യവയസ്കൻ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ; സുഹൃത്ത...
Sep 30, 2025, 6:40 am GMT+0000
സ്കൂള്‍ ഗ്രൗണ്ടിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവം; അസ്ഥികൂടം 30 വ...
Sep 21, 2025, 5:17 am GMT+0000
തൊണ്ടിമുതല്‍ കിട്ടിയില്ലെങ്കിലും ആളെ കിട്ടി; പേരാമ്പ്രയിൽ ബൈക്കിലെത...
Sep 16, 2025, 1:44 am GMT+0000
More from this section
ഐസക്കിന്റെ ഹൃദയവുമായി എയര്‍ ആംബുലന്‍സ് കൊച്ചിയിലെത്തി, അവസാന യാത്ര...
Sep 11, 2025, 8:49 am GMT+0000
ഇരുചക്രവാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന...
Sep 10, 2025, 12:45 pm GMT+0000
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പെൺകുട്ടിക്ക് ര...
Sep 10, 2025, 11:34 am GMT+0000
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി, അടൂർ താലൂക്ക് ഓഫീസിലെ ഓഫീസ് അറ്റൻഡർ...
Sep 10, 2025, 11:30 am GMT+0000
നബിദിന പരിപാടി കാണാന്‍ മകനുമായി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കി...
Sep 10, 2025, 11:13 am GMT+0000
വിനീത് ശ്രീനിവാസന്റെ സംഗീതനിശക്കിടെ ലാത്തിച്ചാര്‍ജ്; സംഭവം നിശാഗന്ധ...
Sep 10, 2025, 11:09 am GMT+0000
ടിക്കറ്റും രേഖകളും ആവശ്യപ്പെട്ടു; ശീതളപാനീയ കച്ചവടക്കാരന് ഓടുന്ന ട...
Sep 10, 2025, 11:05 am GMT+0000
‘സിഐ ലാത്തി കൊണ്ട് അടിച്ചു, വെറുതെ എന്തിനാ സാറെ തല്ലുന്നതെന്ന...
Sep 10, 2025, 11:00 am GMT+0000
അത്യാവശ്യമായിട്ട് ആധാര്‍ നോക്കിയിട്ട് കിട്ടിയില്ലേ: ഇനി വാട്സാപ്പ് ...
Sep 10, 2025, 10:56 am GMT+0000
കാന്താര 2 വിന് കേരളത്തിൽ വിലക്ക്, സിനിമ സംസ്ഥാനത്ത് പ്രദർശിപ്പിക്കി...
Sep 10, 2025, 7:10 am GMT+0000
പാലക്കാട് യുവതി ഭര്‍തൃവീട്ടിൽ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത ആരോപി...
Sep 10, 2025, 7:00 am GMT+0000
ശരീരഭാരം നിയന്ത്രിക്കണോ? പാഷൻ ഫ്രൂട്ട് ശീലമാക്കൂ..!
Sep 9, 2025, 10:41 am GMT+0000
മോശം കാലാവസ്ഥയും ശക്തമായ കാറ്റും; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശവുമ...
Sep 9, 2025, 10:38 am GMT+0000
രാത്രിയിലെ ഹൃദയാഘാത സാധ്യത കുറയ്ക്കാം: ഈ 6 കാര്യങ്ങള്‍ ശ്രദ്ധിച്ചാല...
Sep 9, 2025, 10:33 am GMT+0000
സർവകാല റെക്കോഡിൽ കെഎസ്ആർടിസി; പ്രതിദിന വരുമാനം പത്ത് കോടി കടന്നു
Sep 9, 2025, 10:24 am GMT+0000