തിക്കോടി തൊണ്ടിക്കണ്ടിയിൽ താമസിക്കുന്ന പുതിയോട്ടിൽ ഇബ്രാഹിം മുഷ്‌രീഫ് (74) അന്തരിച്ചു.

news image
Jun 9, 2026, 5:45 am GMT+0000 payyolionline.in

നന്തി ബസാർ: തിക്കോടി തൊണ്ടിക്കണ്ടിയിൽ താമസിക്കുന്ന പുതിയോട്ടിൽ ഇബ്രാഹിം മുഷ്‌രീഫ് (74) അന്തരിച്ചു. തിക്കോടി ടൗണിന് സമീപം ദേശീയപാതയിൽ വെച്ച് വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദീർഘകാലം കുവൈത്തിൽ പ്രവാസിയായിരുന്നു.

ഭാര്യ: നഫീസ പുതുക്കുടി. മക്കൾ: ഫാതിമ (കൊയിലാണ്ടി), ഹാജറ (തിക്കോടി), തസ്ലി (പൂക്കാട്), അബ്ദുറഹീം (കുവൈത്ത്). മരുമക്കൾ: നാസർ (കൊയിലാണ്ടി), അൻവർ (തിക്കോടി), റഹീം (പൂക്കാട്). സഹോദരങ്ങൾ: ഹുസൈൻ (മൂടാടി), നഫീസ (നന്തി), സക്കീന (മൂടാടി), പരേതനായ കുഞ്ഞബ്ദുള്ള, പരേതനായ അസ്സയിനാർ. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ശേഷം പാലൂർ മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe