താമരശ്ശേരിയിൽ ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാനില്ലെന്ന് പരാതി

news image
Aug 27, 2026, 6:08 am GMT+0000 payyolionline.in

താമരശ്ശേരി: താമരശ്ശേരിയിൽ താലൂക്ക് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാനില്ലെന്ന് പരാതി. കൈതപ്പൊയിൽ തെക്കേപറമ്പിൽ റഷീദിന്റെ ഭാര്യ ജസീന (30) യെയാണ് കാണാതായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറുമണിയോടെ കൈതപ്പൊയിലിലെ വീട്ടിൽനിന്ന് താലൂക്ക് ആശുപത്രിയിലേക്ക് പോകുകയാണെന്ന് പറഞ്ഞു ഇറങ്ങിയ ജസീന പിന്നീട് തിരിച്ചെത്തിയില്ലെന്ന് ബന്ധുക്കൾ താമരശ്ശേരി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

​കാണാതാകുമ്പോൾ വയലറ്റ് നിറത്തിലുള്ള ചുരിദാറാണ് ധരിച്ചിരുന്നത്. ഇടതുവശത്തെ കവിളിൽ കാക്കപ്പുള്ളിയുണ്ട്. കാണാതായ ദിവസത്തിനു ശേഷം ഇവരുടെ മൊബൈൽ ഫോൺ ലൊക്കേഷൻ അവസാനമായി കാണിച്ചത് പേരാമ്പ്രയിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച താമരശ്ശേരി പോലീസ്, ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചു. ​ഫോൺ: 04952222240, 9497975716, 9406414401.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe