തലശ്ശേരി :തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച രോഗിയുടെ സ്വർണമോതിരം ആശുപത്രി ജീവനക്കാരൻ മോഷ്ടിച്ചതായി പരാതി. തലശ്ശേരി ടെംപിൾഗേറ്റിന് സമീപത്ത് താമസിക്കുന്ന യുവതിയുടെ പരാതിയിൽ തലശ്ശേരി ടൗൺ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .
കഴിഞ്ഞ മാസം ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവതിയുടെ പിതാവ് മരണമടഞ്ഞിരുന്നു. എന്നാൽ മൃതദേഹം സംസ്കാര ചടങ്ങുകൾക്കായി കൊണ്ടുപോകുന്നതിന് മുൻപ് യുവതി പിതാവിന്റെ കൈവിരലിലുള്ള ഒരു പവന്റെ സ്വർണമോതിരം കാണാതായെന്നാണ് പരാതി. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരൻ ഇതെടുത്തുവെന്നാണ് പരാതി. പരാതിക്കാസ്‌പദമായ ദിവസത്തെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പൊലിസ് അറിയിച്ചു.