‘തല’മാറില്ല,തലസ്ഥാനം തിരുവനന്തപുരത്തുനിന്നും തൃശ്ശൂരിലേക്ക് മാറ്റണമെന്ന ഹർജിതള്ളി,ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

news image
Jul 10, 2023, 11:54 am GMT+0000 payyolionline.in

എറണാകുളം:കേരളത്തിന്‍റെ  തലസ്ഥാനം തിരുവനന്തപുരത്തുനിന്നും തൃശ്ശൂരിലേക്ക് മാറ്റണമെന്ന ഹർജി ഹൈക്കോടതി തള്ളി. കൊച്ചി ഉദയംപേരൂർ ആസ്ഥാനമായ സംഘടനയുടെ ഹർജിയാണ് തള്ളിയത്. വിഷയത്തിൽ ഇടപെടാൻ ആവില്ലെന്നും, ഹർജിക്കാർക്ക് ഇക്കാര്യം ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാം എന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തിരുവനന്തപുരത്തേക്ക് എത്താൻ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ഉള്ളവർക്ക് ബുദ്ധിമുട്ടുണ്ടെന്നും, തലസ്ഥാനം മാറ്റുന്നതിലൂടെ ആളുകൾക്ക് കൂടുതൽ സൗകര്യമാകും എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

എറണാകുളത്തെ കേരളത്തിന്‍റെ  തലസ്ഥാനം ആക്കണമെന്ന സ്വകാര്യ ബില്ല് കൊണ്ടുവന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ വളഞ്ഞിട്ട് ആക്രമിച്ച നേതാക്കൾക്കെതിരെ അതൃപ്തി പരസ്യമാക്കി ഹൈബി ഈഡൻ എംപി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സീനിയോരിറ്റിയും പാർട്ടിക്ക് നൽകിയ സംഭവനയും ഓർത്ത് അവർക്ക് മറുപടി പറയാതിരിക്കുന്നത് മറുപടി ഇല്ലത്തത് കൊണ്ടല്ല. സംസ്ഥാനത്തിന്‍റെ  പകുതിയിലേറെ വരുമാനം ഉണ്ടാക്കി നൽകുന്ന ജില്ലയ്ക്ക്  അർഹമായ സ്ഥാനം കിട്ടണമെന്നായിരുന്നു വാദമെന്നും ബില്ല് പിൻവലിക്കാൻ ഒദ്യോഗികമായി പാർട്ടി ആവശ്യപ്പെട്ടാൽ അംഗീകരിക്കുമെന്നും ഹൈബി വ്യക്തമാക്കി. പാർലമെന്‍റില്‍ അവതരിപ്പിക്കും മുൻപ് ബില്ല് പുറത്ത് വിട്ടത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഗൂഡാലോചന പ്രകാരമാണെന്നും ഹൈബി ആരോപിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe