കൊയിലാണ്ടി: കൊയിലാണ്ടി നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ പതിനാലാം റൗണ്ട് പിന്നിടുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ. പ്രവീൺ കുമാർ വ്യക്തമായ ആധിപത്യം തുടരുന്നു. ആകെയുള്ള 17 റൗണ്ടുകളിൽ 14 റൗണ്ടുകൾ പൂർത്തിയായപ്പോൾ, എതിരാളികളെ ബഹുദൂരം പിന്നിലാക്കി അദ്ദേഹം ലീഡ് നിലനിർത്തുകയാണ്.
നിലവിലെ വോട്ട് നില:
അഡ്വ. കെ. പ്രവീൺ കുമാർ (INC): 68,735 (+ 10,519)
കെ. ദാസൻ (CPI(M)): 58,216 (- 10,519)
പ്രഫുൽ കൃഷ്ണൻ (BJP): 20,298 (- 48,437)
