പയ്യോളി: വർധിച്ചു വരുന്ന അധാർമ്മികതയ്ക്കെതിരെ സമൂഹം ഒന്നിക്കണമെന്നും മതമൂല്യങ്ങൾ മുറുകെ പിടിക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ട് കെ.എൻ.എം പയ്യോളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സംഗമം സമാപിച്ചു. തിക്കോടി പഞ്ചായത്ത് ബസാറിൽ നടന്ന സംഗമം കെ.എൻ.എം കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി എൻ.കെ.എം സകരിയ്യ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് അസ്ലം കിഴൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ശരീഫ് മേലേതിൽ, അലി ശാക്കിർ മുണ്ടേരി എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
കീപ്പോടി മൊയ്തീൻ, തഖ്വ മൊയ്തുഹാജി, വി. അബ്ദുറഹ്മാൻ, കെ.വി ഹംസ, ഓ.ടി ലത്തീഫ്, ബഷീർ കളത്തിൽ, പി.ടി സലീം, വസീം, ഹഫ്സീന ടീച്ചർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പി.പി കുഞ്ഞമ്മദ് സ്വാഗതവും പി.എം ബാവു നന്ദിയും പറഞ്ഞു.
