പെരുമ പയ്യോളി പുതിയ സാരഥ്യത്തിലേക്ക്

news image
Nov 3, 2026, 5:25 am GMT+0000 payyolionline.in

ദുബായ്: യു.എ.ഇയിലെ തിക്കോടി, തുറയൂർ പഞ്ചായത്തുകളിലെയും പയ്യോളി മുനിസിപ്പാലിറ്റിയിലെയും പ്രവാസികളുടെ പ്രമുഖ കൂട്ടായ്മയായ പെരുമ പയ്യോളി 2026-27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദുബായ് അൽ തവാറിലെ ഗസൽ റെസ്റ്റോറന്റിൽ നടന്ന സമ്പൂർണ്ണ ജനറൽ ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. വരണാധികാരി ശ്രീ. റമൽ നാരായണൻ അവതരിപ്പിച്ച പാനൽ ജനറൽ ബോഡി ഏകകണ്ഠമായി അംഗീകരിച്ചു.

പുതിയ ഭാരവാഹികൾ
പ്രസിഡന്റ്: ശ്രീ. അസീസ് സുൽത്താൻ മേലടി
ജനറൽ സെക്രട്ടറി: ശ്രീ. രാമകൃഷ്ണൻ ഇരിങ്ങൽ (ആർ.കെ)
ട്രഷറർ: ശ്രീ. ഗഫൂർ. ടി കെ

യോഗത്തിനു ശേഷം നടന്ന ചടങ്ങിൽ പെരുമയിലെ കലാകാരന്മാരുടെ സംഗീത കൂട്ടായ്മയായ ‘പെരുമ സ്ട്രിങ്സി’ന്റെ റീലോഞ്ചിംഗും നടന്നു. തുടർന്ന് ശ്രീ. ഷാജി ഇരിങ്ങൽ നയിച്ച ഗാനമേളയും അരങ്ങേറി. പയ്യോളി മേഖലയിലെ പ്രവാസികൾക്ക് ഒരുമയുടെ വേദിയായ പെരുമയുടെ ഭാവി പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe