കെ സുധാകരൻ എംപിയെ ദുബൈയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. യുഎഇ സമയം രാത്രി 9:30 ക്ക് എമിറേറ്റ്സ് വിമാനത്തിൽ അദ്ദേഹം ഡൽഹിയിലേക്ക് തിരിയ്ക്കും. സ്വന്തം നിലയ്ക്ക് ഡിസ്ചാർജ് വാങ്ങിയാണ് കെ സുധാകരൻ ആശുപത്രിയിൽ നിന്ന് തിരികെ മടങ്ങുന്നത്.
എന്നാൽ കെ സുധാകരൻ എം പി നാളെ പാർലമെന്റിൽ എത്താതിരിക്കാൻ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം. ദുബൈ ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരുന്നതിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപ്പെട്ടതായി മകൻ സംജോഗ് സുധാകരൻ ആരോപിച്ചു. തങ്ങളോട് പറയാതെയാണ് അച്ഛനെ ഐസിയുവിലേക്ക് മാറ്റിയതെന്നും സംജോഗ് പറഞ്ഞു.
അതിനിർണായകമായ ദിവസം കെ സുധാകരൻ എംപി ലോക്സഭയിൽ എത്താതിരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപ്പെട്ടതായാണ് കുടുംബത്തിന്റെ ആരോപണം. അമിത് ഷാ ഡോക്ടറെ വിളിച്ചെന്നും എംപിയെ ഡിസ്ചാർജ് ചെയ്യാതെ ചികിത്സ തുടരണമെന്ന് ആവശ്യപ്പെട്ടെന്നും ഡോക്ടർ പറഞ്ഞതായി മകൻ സംജോഗ് സുധാകരൻ ആരോപിക്കുന്നു.
