വാടകവീട്ടിലെ ശുചിമുറിയില്‍ നവജാത ശിശു മരിച്ച നിലയില്‍; പ്രസവത്തിനിടെ മരിച്ചതെന്ന് പ്രാഥമിക നിഗമനം

news image
Nov 29, 2026, 2:48 am GMT+0000 payyolionline.in

എറണാകുളം: ആലുവയില്‍ വാടകവീട്ടിലെ ശുചിമുറിയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇതരസംസ്ഥാനക്കാരാണ് വീട്ടിലെ താമസക്കാര്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രസവത്തിനിടെ മരിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

വീട് ജോലിക്ക് നിന്ന 31കാരിയായ ഡല്‍ഹി സ്വദേശിയാണ് പ്രസവിച്ചത്. ശുചിമുറിയില്‍ കയറിയ യുവതി ഏറെനേരം കഴിഞ്ഞും പുറത്തിറങ്ങാതെ വന്നപ്പോള്‍ വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ സംസ്‌കരിക്കാന്‍ ശ്രമിച്ചപ്പോളാണ് വിവരം പൊലീസ് അറിഞ്ഞത്. പൊലീസ് സംഭവസ്ഥലത്തെത്തി. മൃതദേഹം നിലവില്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തുടര്‍നടപടിയിലേക്ക് കടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe