നാട്ടിലും വീട്ടിലും സ്‌കൂളിലും ഓഫീസിലും ക്ലബ്ബിലും മാത്രമല്ല ഓണാഘോഷം. ട്രെയിനിലും ഓണാഘോഷം സംഘടിപ്പിച്ച യാത്രക്കാര്‍. പാലക്കാട് മുതല്‍ കോയമ്പത്തൂര്‍ വരെ പോകുന്ന മെമു ട്രെയിനിലാണ് യാത്രക്കാര്‍ ഓണാഘോഷം സംഘടിപ്പിച്ചത്.
ഓണാഘോഷം വെറൈറ്റിയാക്കിയിരിക്കുകയാണ് പാലക്കാട് – കോയമ്പത്തൂര്‍ മെമു ട്രെയിനിലെ യാത്രക്കാര്‍. എന്നും ട്രെയിനില്‍ സ്ഥിരമായി യാത്ര ചെയ്യുന്നവരുടെ സൗഹൃദ കൂട്ടായ്മയാണ് ആഘോഷങ്ങള്‍ക്ക് പിന്നില്‍. ട്രെയിനില്‍ എത്തിയ മാവേലിയും കൗതുകമായി. പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനില്‍ നിന്ന് രാവിലെ 6.45-ന് പുറപ്പെടുന്ന കോയമ്പത്തൂര്‍ മെമു ട്രെയിനിൽ ആയിരുന്നു ഓണാഘോഷം. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് ജോലിക്ക് പോകുന്ന യാത്രക്കാരാണ് ഭൂരിഭാഗം പേരും. ട്രെയിനിനുള്ളില്‍ പൂക്കളം ഒരുക്കിയും പാട്ടും തിരുവാതിരക്കളിയും ഡാന്‍സുമൊക്കെയായി ഓണാഘോഷം ഗംഭീരമായി. ട്രെയിനിൻ്റെ മുൻവശവും അലങ്കരിച്ചിരുന്നു.