കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 04 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

1.ജനറൽ സർജറി വിഭാഗം ഡോ: മുഹമ്മദ്‌ ഷമീം 4:00 pm to 5:30pm   2.ചർമ്മ രോഗ വിഭാഗം ഡോ.മുംതാസ് 10.30am to 12.30pm   3.ഗൈനക്കോളജി വിഭാഗം ഡോ :നജ അബ്ദുൽ റഹ്മാൻ 4.30pm to 5.30 pm   4.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ. എം 9:30 AM to 12:30 PM ഡോ. ഗിജേഷ്. ജി. കെ 4.00 pm 6.00 pm   5.എല്ലുരോഗ വിഭാഗം ഡോ.റിജു. കെ. പി […]

Kozhikode

May 3, 2026, 1:48 pm GMT+0000
എടച്ചേരിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം 25 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കാൽ നൂറ്റാണ്ടിന് ശേഷം പിടിയിൽ

എടച്ചേരി : എടച്ചേരിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം 25 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഒടുവിൽ പോലീസ് പിടിയിൽ. വേങ്ങോളി കിഴക്കയിൽ ജമീലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭർത്താവ് ഹമീദിനെയാണ് വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാസർകോട് നിന്ന് അറസ്റ്റ് ചെയ്തത്. 2001 സെപ്റ്റംബർ 28-നായിരുന്നു കേസിനാസ്പദമായ സംഭവം. ജമീലയെ തലക്കടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയ ശേഷം ഹമീദ് സ്ഥലം വിടുകയായിരുന്നു. സംഭവം നടന്ന് ഇത്രയും കാലമായിട്ടും പ്രതിയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്നത് അന്വേഷണ സംഘത്തിന് […]

Kozhikode

May 3, 2026, 8:22 am GMT+0000
‘പേരാവൂരിൽ 3000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കും; കേരളത്തിൽ എൽഡിഎഫിന് ഭരണത്തുടർച്ചയുണ്ടാകും’; കെ കെ ശൈലജ

പേരാവൂരിലും കേരളത്തിലും എൽഡിഎഫ് ജയിക്കുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും സ്ഥാനാർഥിയുമായ കെ കെ ശൈലജ. പേരാവൂരിൽ മൂവായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കും. 75മുതൽ 80 സീറ്റ് വരെ എൽഡിഎഫ് വിജയിക്കുമെന്നും കെ കെ ശൈലജ പറഞ്ഞു. പേരാവൂരിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിക്കുമെന്നതാണ് തങ്ങളുടെ കണക്കുകൂട്ടലെന്ന് കെ കെ ശൈലജ പറഞ്ഞു. ഒരു 3000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാകാം ജയം. ബാക്കി കാര്യം വോട്ടെണ്ണി കഴിഞ്ഞാലേ പറയാൻ സാധിക്കൂ. പത്ത് വർഷത്തെ വികസന പ്രവർത്തനവും ക്ഷേമ പ്രവർത്തനവും തന്നെയാണ് […]

Kozhikode

May 3, 2026, 8:08 am GMT+0000
അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു; എൻ പ്രശാന്തിനെതിരെ വീണ്ടും നടപടി

സസ്‌പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്തിന് വീണ്ടും കുരുക്ക്. അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിന് ചീഫ് സെക്രട്ടറി നോട്ടീസ് നൽകി. റിവ്യൂ കമ്മിറ്റി ചേരാനിരിക്കേയാണ് നടപടി. എൻ പ്രശാന്ത് നിലവിൽ സസ്‌പെസൻഷനിലാണ്. എട്ടാം തവണയാണ് അച്ചടക്ക നടപടി. മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകറിന്റെ പുസ്തക പ്രകാശന വേദിയിലായിരുന്നു ഇടത് സർക്കാറിനെ കരിനിഴലിലാക്കിയും വിമർശിച്ചും ഉദ്യോഗസ്ഥർ രംഗത്തെത്തിയത്.സർക്കാറിന്റെ ഭാഗമായ ഉദ്യോഗസ്ഥർക്ക് സംസാര സ്വാതന്ത്ര്യം നിഷേധിക്കുന്നു എന്നതായിരുന്നു ചടങ്ങിൽ പങ്കെടുത്ത പ്രശാന്ത് നായർ ഐഎഎസിന്റെ വേദിയിൽ വച്ചുള്ള പ്രധാന ആരോപണം. […]

Kozhikode

May 3, 2026, 8:06 am GMT+0000
കല്യാണം ‘പൊലിപ്പിക്കാൻ’ മദ്യവുമായി എത്തിയവർ കുടുങ്ങി; മാഹിയിൽ നിന്ന് മദ്യം കടത്തിയ ചേളന്നൂർ സ്വദേശികൾ നാദാപുരം പോലീസിന്റെ പിടിയിൽ

നാദാപുരം: സുഹൃത്തിന്റെ വിവാഹ ചടങ്ങുകൾ ആഘോഷമാക്കുന്നതിനായി മാഹിയിൽ നിന്ന് വൻതോതിൽ മദ്യം കടത്താൻ ശ്രമിച്ച യുവാക്കൾ പോലീസ് പിടിയിലായി. കോഴിക്കോട് ചേളന്നൂർ സ്വദേശികളായ എ. ജ്യോതിഷ് ബാബു (30), ഡി.പി. നിധിൻ (34) എന്നിവരെയാണ് നാദാപുരം പോലീസ് പിടികൂടിയത്. തൂണേരി ബ്ലോക്ക് ഓഫീസിന് സമീപത്തുവെച്ച് സംസ്ഥാന പാതയിൽ പോലീസ് നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് ഇവർ മദ്യവുമായി കുടുങ്ങിയത്. ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ നിന്നാണ് 22 ലിറ്റർ മദ്യം പോലീസ് കണ്ടെത്തിയത്. ഇതിൽ 750 മില്ലിലിറ്ററിന്റെ 12 […]

Kozhikode

May 3, 2026, 8:02 am GMT+0000
പന്തൽ, പായസം, ലഡു, ഡിജെ: വിജയം ആഘോഷമാക്കാൻ എല്ലാം സജ്ജമാക്കി കോൺ​ഗ്രസ്

തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ ശേഷിക്കെ കെപിസിസിക്ക് മുന്നിൽ പന്തൽ ഒരുങ്ങുന്നു. പായസത്തിനും ലഡുവിനുമുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. വൈകുന്നേരം ഡിജെ പരിപാടി നടത്തും. യുഡിഎഫ് വിജയമുറപ്പിച്ചാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. വ്യക്തമായ ഭൂരിപക്ഷം യുഡിഎഫിന് ഉണ്ടാകും. വലിയ ജനവികാരമായിരിക്കും എൽഡിഎഫിനെതിരെ ഉണ്ടാവുകയെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. വോട്ടെണ്ണാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ഭരണം ലഭിക്കുമെന്ന പ്രതീക്ഷയിൽ തുടർ നടപടികളിലേക്ക് കടക്കാൻ കോൺഗ്രസ്. മറ്റന്നാൾ എഐസിസി നിരീക്ഷകർ പങ്കെടുക്കുന്ന സ്ക്രീനിംഗ് കമ്മിറ്റി യോഗം തിരുവനന്തപുരത്ത് ചേരും. മുഖ്യമന്ത്രി ചർച്ചയിൽ […]

Kozhikode

May 3, 2026, 7:41 am GMT+0000
ജീവകാരുണ്യ പ്രവർത്തനങ്ങൾ, ആഢംബര വീട്, സ്വർണം സൂക്ഷിക്കാൻ പ്രത്യേകം അറകൾ; നാട്ടിലെ ‘മാന്യനായ’ കളളൻ പിടിയിൽ

കൽപ്പറ്റ: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ, സന്നദ്ധ സംഘടനകൾക്ക് അകമഴിഞ്ഞ് സഹായം നൽകുന്ന നാട്ടുകാർക്കിടയിൽ നല്ല മതിപ്പുളള ഒരാൾ. വയനാട്ടിലെ ഒരു വീട്ടിൽ നിന്ന് ഒൻപതു പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയെ തേടിയെത്തിയ പൊലീസ് കണ്ട കാഴ്ച്ചയാണിത്. കൽപ്പറ്റ ഗ്രാമത്തുവയലിലെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കളളൻ ‘നാട്ടിലെ മാന്യൻ’. കേരളത്തിനകത്തും പുറത്തുമായി 150 ഓളം മോഷണക്കേസുകളിൽ ഉൾപ്പെട്ട കണ്ണൂർ ആലക്കോട് സ്വദേശി കെ യു മുഹമ്മദാണ് കക്ഷി. കണ്ണൂർ ആലക്കോട് കൊല്ലപറമ്പിൽ വീട്ടിൽ കെ യു […]

Kozhikode

May 3, 2026, 7:39 am GMT+0000
എൽഡിഎഫ് ഭരണത്തുടർച്ചയിൽ സംശയമില്ല; ജനങ്ങൾ സർക്കാരിന്റെ പ്രവർത്തനത്തെ വിലയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരണത്തുടർച്ചയുണ്ടാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വോട്ടെണ്ണൽ ഫലം പുറത്തുവരുമ്പോൾ എൽഡിഎഫ് മികച്ച വിജയം കൈവരിക്കുമെന്നും ജനങ്ങൾ ഇടതുപക്ഷത്തെ തുടർന്നും അധികാരത്തിൽ കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തെ സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾ വിലയിരുത്തിയിട്ടുണ്ടെന്നും അത് ഇടതുപക്ഷത്തിന് അനുകൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംഎൽഎമാർ മണ്ഡലങ്ങളിൽ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. രാഷ്ട്രീയവും സ്ഥാനാർത്ഥിയും തന്നെയാണ് വോട്ടിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ. നിഷ്പക്ഷ വോട്ടുകൾ എൽഡിഎഫിന് ലഭിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. എല്ലാ ജനവിഭാഗങ്ങളും […]

Kozhikode

May 3, 2026, 7:37 am GMT+0000
നിയമസഭാ തിരഞ്ഞെടുപ്പ്: എൽഡിഎഫ് വരണമെന്ന് ആഗ്രഹം, യുഡിഎഫ് വന്നാൽ കലഹം ഉറപ്പെന്ന് വെള്ളാപ്പള്ളി നടേശൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും പ്രതീക്ഷയെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എൽഡിഎഫ് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ സംസ്ഥാനത്ത് കലഹം ഉറപ്പാണെന്നും ഭരണം ലഭിക്കുമെന്ന് തോന്നിയപ്പോൾ തന്നെ അത്തരം ലക്ഷണങ്ങൾ കണ്ടുതുടങ്ങിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എൽഡിഎഫ് കഴിഞ്ഞ പത്ത് വർഷമായി അധികാരത്തിലിരിക്കുന്നത് താഴെത്തട്ടിലെ അണികളെ ഒരുതരത്തിലുള്ള ആലസ്യത്തിലാക്കിയിട്ടുണ്ടെന്നും, എന്നാൽ തിരഞ്ഞെടുക്കപ്പെട്ടാൽ പിണറായി വിജയൻ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി ഇത്തവണ […]

Kozhikode

May 3, 2026, 7:35 am GMT+0000
ഭരണമുറപ്പിച്ച് കോൺഗ്രസ്; മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എഐസിസി നിരീക്ഷകർ എത്തുന്നു

വോട്ടെണ്ണൽ ദിവസത്തിലേക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, ഭരണമുറപ്പിച്ചെന്ന ആത്മവിശ്വാസത്തിൽ സർക്കാർ രൂപീകരണത്തിനായുള്ള പ്രാഥമിക നടപടികളിലേക്ക് കടക്കുകയാണ് കോൺഗ്രസ് നേതൃത്വം. ഇതിന്റെ ഭാഗമായി എഐസിസി നിരീക്ഷകർ പങ്കെടുക്കുന്ന സ്ക്രീനിംഗ് കമ്മിറ്റി യോഗം മറ്റന്നാൾ തിരുവനന്തപുരത്ത് ചേരും. എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, മുതിർന്ന നേതാക്കൾ, ഘടകകക്ഷി പ്രതിനിധികൾ എന്നിവരുമായി ഹൈക്കമാൻഡ് പ്രത്യേക ചർച്ചകൾ നടത്തും. അടുത്ത ഘട്ടമെന്ന നിലയിൽ, മെയ് ആറിന് ഘടകകക്ഷി നേതാക്കളുമായി ചർച്ചകൾ പൂർത്തിയാക്കും. ഇതിന് ശേഷം മെയ് ഏഴിന് മുതിർന്ന നേതാക്കൾ ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി […]

Kozhikode

May 3, 2026, 7:34 am GMT+0000