പയ്യോളി: ആര്യകല്പ വെൽനെസ് സെന്ററിൽ കെയർ പ്ലസ് ഫിസിയോതെറാപ്പി ക്ലിനിക്കും ആര്യകല്പ ഹോം കെയർ യൂണിറ്റും തുടങ്ങി. പഞ്ചകർമ, പ്രസവ രക്ഷ ചികിത്സകളും ഫിസിയോതെറാപ്പി സേവനവും ഇനി വീടുകളിലും ലഭിക്കും. ഫിസിയോതെറാപ്പി ക്ലിനിക് പയ്യോളി നഗരസഭ അധ്യക്ഷ എൻ. സാഹിറയും ഹോം കെയർ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രിയും ഉദ്ഘാടനംചെയ്തു. നഗരസഭ കൗൺസിലർ പി.പി. അബ്ദുൽ അസിസ് അധ്യക്ഷനായി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി. സിന്ധു, കൗൺസിലർമാരായ സി.പി. ഫാത്തിമ, ഷാഹിദ പുറത്തൂട്ട്, ദേവദാസൻ, സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി, കെ.ടി. വിനോദൻ, കെ.ടി. ലിഖേഷ്, ബഷീർ മേലടി, രാജൻ കൊളാവിപ്പാലം, ടി.പി. ശ്രീഹരി,മഠത്തിൽ അബ്ദുറഹിമാൻ, പി.കെ. സദാനന്ദൻ, മൊയ്തീൻ വടക്കെയിൽ, റസിയ ഫൈസൽ ,കെ.എം. ഷമീർ, രമേശ് ബാബു ,സലാം ഫര്‍ഹത് , മനോജ് നമ്പ്യാർ റഷീദ് പാലേരി തുടങ്ങിയവർ സംസാരിച്ചു. മാനേജിങ് ഡയറക്ടർ ഡോ. പി.കെ. വേണുഗോപാലൻ സ്വാഗതവും ചീഫ് ഫിസിയോ തെറാപ്പിസ്റ്റ് ഡോ. സുജിൻ എസ്. സുഗുണൻ നന്ദിയും പറഞ്ഞു.
ആര്യകല്പ വെൽനെസ് സെന്ററിൽ ഫിസിയോതെറാപ്പി ക്ലിനിക്കും ഹോംകെയർ യൂണിറ്റും പ്രവർത്തനമാരംഭിച്ചു
Nov 29, 2026, 3:27 pm GMT+0000
payyolionline.in
നേർപഥം മണ്ഡലം കൺവൻഷനുകൾക്ക് തുടക്കം
കൊയിലാണ്ടിയിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ ഖണ്ഡ് സാംഘിക്ക് ശ്രദ്ധേയമായി
