തിരുവനന്തപുരം: ആലുവയ്ക്കും അങ്കമാലിക്കും ഇടയിൽ പാലത്തിൽ ഗർഡറുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ 2027 ജനുവരി ഏഴിന് വിവിധ ട്രെയിനുകൾ റദ്ദാക്കിയതായും ചില ട്രെയിനുകൾ വൈകുമെന്നും റെയിൽവേ അറിയിച്ചു.
പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ(ജനുവരി 07)
എറണാകുളം ജങ്ഷൻ- ഗുരുവായൂർ പാസഞ്ചർ(56314)
ഗുരുവായൂർ-തൃശ്ശൂർ പാസഞ്ചർ(56315)
തൃശ്ശൂർ-ഗുരുവായൂർ പാസഞ്ചർ(56316)
ഗുരുവായൂർ-എറണാകുളം ജങ്ഷൻ പാസഞ്ചർ(56317)
എറണാകുളം ജങ്ഷൻ-കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ്(16305)
ഭാഗികമായി റദ്ദാക്കിയത്
ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ്(16127) ജനുവരി ആറിന് എറണാകുളത്തിനും ഗുരുവായൂരിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. അന്നേദിവസം ട്രെയിൻ എറണാകുളം ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും.
വൈകിയോടുന്ന ട്രെയിനുകൾ(ജനുവരി 07)
കോട്ടയം-നിലമ്പൂർ റോഡ് എക്സ്പ്രസ്(16326) 70 മിനിറ്റ് വൈകും
എറണാകുളം ജങ്ഷൻ-ടാറ്റാനഗർ എക്സ്പ്രസ്(18190) 60 മിനിറ്റ് വൈകും
ആലപ്പുഴ-ധൻബാദ് എക്സ്പ്രസ്(13352) 60 മിനിറ്റ് വൈകും
തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസ്(16238) 60 മിനിറ്റ് വൈകും
തിരുവനന്തപുരം നോർത്ത്-ലോകമാന്യതിലക് എക്സ്പ്രസ്(11074) രണ്ടുമണിക്കൂർ വൈകി പുലർച്ചെ 02.55ന് പുറപ്പെടും.
