പയ്യോളി: എം.കെ നസ്റു ,സി.പി രാജീവൻ മെമ്മോറിയൽ സാന്ത്വനം പാലിയേറ്റീവ് കെയർ തച്ചൻകുന്ന്, നന്തി സഹാനി ഹോസ്പിറ്റൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നവംബർ 22ന് ഞായറാഴ്ച തച്ചൻകുന്ന് കിഴൂർ ഗവ. യു.പി. സ്കൂളിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാമ്പ് .ക്യാമ്പിന്റെ ഉദ്ഘാടനം അഡ്വ.കെ. പ്രവീൺകുമാർ നിർവഹിക്കും . സാന്ത്വനം പാലിയേറ്റീവ് കെയർ വാഹനത്തിന്റെ ഉദ്ഘാടനം പയ്യോളി നഗരസഭ ചെയർപേഴ്സൺ എൻ.സാഹിറ നിർവഹിക്കും. പയ്യോളി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി. സിന്ധു വിഭവസമാഹരണ ഉദ്ഘാടനം നിർവഹിക്കും.
ജനറൽ മെഡിസിൻ, ഗൈനക്കോളജി, നേത്രരോഗം, ദന്തരോഗം, അസ്ഥിരോഗം, ഇ.എൻ.ടി എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാകും. കൂടാതെ പ്രമേഹം, രക്തസമ്മർദം, ബി.എം.ഐ (BMI) എന്നീ പരിശോധനകളും സൗജന്യമായി നടത്തും. വാർത്ത സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ അശോകൻ മാതാണ്ടി , കൺവീനർ ശ്രീനി കുഴിക്കാട്ട്, എം.സി രാജീവൻ, എം.വി ബാബു, റയീസ് മലയിൽ, ചന്ദ്രൻ തോട്ടത്തിൽ എന്നിവർ പങ്കെടുത്തു
