പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനത്തിൽ ആശയക്കുഴപ്പം; അംഗത്വം നൽകുന്നതിൽ നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നത

news image
Nov 20, 2026, 7:24 am GMT+0000 payyolionline.in

തിരുവനന്തപുരം: പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനത്തിൽ ആശയക്കുഴപ്പം. പത്മജയ്ക്ക് കോൺഗ്രസിൽ അംഗത്വം നൽകുന്നതിൽ നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നത. യുഡിഎഫ് അധികാരത്തിൽ എത്തിയപ്പോൾ സ്ഥാനം മോഹിച്ചാണ് പത്മജ കോൺഗ്രസ് പ്രവേശനം ആഗ്രഹിക്കുന്നത് എന്ന് ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും പത്മജിക്ക് എതിരെ രൂക്ഷമായ ആക്രമണം നടക്കുന്നുണ്ട്.

എന്നാൽ, ബിജെപിയിൽ നിന്നും രാജിവച്ച പത്മജയെ ചേർത്ത് നിർത്തണമെന്ന അഭിപ്രായം കെപിസിസി അധ്യക്ഷൻ അടക്കം ഒരു വിഭാഗം നേതാക്കൾ പ്രകടിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തി രണ്ടര വർഷം ആകുമ്പോഴാണ് പത്മജ വേണുഗോപാലിന്റെ രാജി. ബിജെപിൽ വേണ്ടത്ര പരിഗണന ലഭിക്കാത്തതിനാലാണ് തീരുമാനം. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരം സംസ്ഥാന നേതാക്കൾ സമവായ നീക്കത്തിന് തയാറായെങ്കിലും പത്മജ വഴങ്ങിയില്ല. തെറ്റ് തിരുത്തുന്നു എന്ന് പത്മജാണുഗോപാൽ പ്രതികരിച്ചു.

ഭാവി പരിപാടി എന്തെന്ന് തീരുമാനിച്ചിട്ടില്ലന്നും എന്നും അച്ഛന്റെ ഓർമ്മകളുമായി തൽക്കാലം മുന്നോട്ട് പോകുന്നുവെന്നുമാണ് പത്മജയുടെ പ്രതികരണം.രാജി നിർഭാഗ്യകരമെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം. ഭാവി പരിപാടിയെക്കുറിച്ച് തീരുമാനമെടുത്തില്ലെന്ന് പത്മജ പറയുമ്പോഴും കോൺഗ്രസിലേക്ക് തന്നെയാണ് മടക്കം എന്നാണ് വിവരം.ഇതിനോടകം ചർച്ച നടന്നു.വരും ദിവസങ്ങളിൽ കോൺഗ്രസ് അംഗത്വം സ്വീകരിക്കുമെന്നും വിവരമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe