തിരുവനന്തപുരം: കോവിഡ് കാലത്ത് 15 കാരിയെ പീഡിപ്പിച്ച പാസ്റ്റർക്ക് കഠിനതടവും പിഴയും. കാട്ടാക്കട പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. മംഗലയ്ക്കൽ ഊറ്റുകുഴി പാപ്പനത്ത് സുശീലൻ (73) ആണ് പ്രതി.ഏഴുവർഷം കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ .15 വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. തുക ഒടുക്കിയില്ലെങ്കിൽ രണ്ടുമാസം കൂടി ജയിലിൽ തുടരേണ്ടിവരുമെന്നും വിധി വ്യക്തമാക്കുന്നത്.
2020 കോവിഡ് സമയത്തെ പ്രാർത്ഥനയ്ക്കായി അതിജീവിതയുടെ വീട്ടിലെത്തിയപ്പോഴാണ് പ്രതി കുറ്റകൃത്യം ചെയ്തത്. മാതാവ് അടുക്കളയിൽ പോയ സമയത്ത് കിടപ്പുമുറിയിൽ കയറി പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. പേടി കാരണവും കുട്ടി ആദ്യം വിവരം പുറത്തുപറഞ്ഞിരുന്നില്ല. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് വിവരം പുറത്തായത്.
