യുവാവിനെ തട്ടിക്കൊണ്ടുപോയ ക്രൂരമർദനം, വെള്ളം നിറച്ച സിറിഞ്ചുകൾ ദേഹത്ത് കുത്തിയിറക്കി; പ്രതികളെ സാഹസികമായി പിടികൂടി പൊലീസ്

news image
Oct 6, 2026, 7:42 am GMT+0000 payyolionline.in

പത്തനംതിട്ട: പത്തനംതിട്ട തുമ്പമണ്ണിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച കേസിലെ നാല് പ്രതികൾ പിടിയിൽ. ക്രിമിനൽ സംഘത്തിലെ ഒരാളുടെ ഭാര്യയോട് മോശമായി സംസാരിച്ചെന്ന് ആരോപിച്ച് ആയിരുന്നു മർദ്ദനം. വെള്ളം നിറച്ച സിറിഞ്ചുകൾ ശരീരത്തിൽ കുത്തിയിറക്കുകയും മാരകായുധങ്ങൾ ഉപയോഗിച്ച് തല്ലിച്ചതക്കുകയും ചെയ്തു. വീടിൻറെ മച്ചിൽ വരെ കയറിയാണ് ഒളിവിൽ കഴിഞ്ഞ പ്രതികളെ പന്തളം പൊലീസ് പിടികൂടിയത്.

അറസ്റ്റിലായ പ്രതികളിൽ പ്രക്കാനം സ്വദേശി ജോമോൻ മാത്യുവിനെ ഒളിച്ചിരുന്ന മച്ചിൽ കയറിയാണ് പൊലീസ് പിടികൂടിയത്. ഇലവുംതിട്ട സ്വദേശി ദീപക് ജോയ് ആണ് കേസിലെ മുഖ്യപ്രതി. പ്രക്കാനം സ്വദേശി സജു, ഇലവുംതിട്ട സ്വദേശി അഭിജിത്ത് എന്നിവരും കൂട്ടുപ്രതികളാണ്. കഴിഞ്ഞ മാസം 26 ന് ആണ് തുമ്പമൺ സ്വദേശിയായ യുവാവിനെ ഇവർ തട്ടിക്കൊണ്ടുപോയത്. ഒന്നാംപ്രതി ദീപക് ജയിലിൽ ആയിരുന്ന സമയത്ത് അയാളുടെ ഭാര്യയോട് മോശമായി സംസാരിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ദീപക്കിൻറെ വീട്ടിൽ വെച്ചായിരുന്നു മണിക്കൂറുകൾ നീണ്ട മർദ്ദനം. വെള്ളം നിറച്ച സിറിഞ്ചുകൾ ശരീരത്തിൽ കുത്തിയിറക്കുകയും മാരകായുധങ്ങൾ ഉപയോഗിച്ച് തല്ലിച്ചതക്കുകയും ചെയ്തെന്നാണ് മൊഴി. കൂടുതൽ പേർ തട്ടിക്കൊണ്ടുപോകൽ സംഘത്തിലുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe