സുഗന്ധം പരത്തി സി.കെ.ജി.യിലെ എൻ.എസ്.എസ്. ചെണ്ടുമല്ലി കൃഷി

news image
Oct 6, 2026, 2:15 am GMT+0000 payyolionline.in

ചിങ്ങപുരം : ചെണ്ടുമല്ലി പൂക്കളാൽ ചുറ്റും സുഗന്ധം പരത്തി സികെജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ്.

വലിയ പൂക്കൾ ഉണ്ടാവുന്ന ആഫ്രിക്കൻ മാരി ഗോൾഡ് എന്ന ഇനം ചെണ്ടുമല്ലി തൈകൾ ആണ് ഈ കഴിഞ്ഞ ജൂണിൽ സ്കൂളിൽ നട്ടുപിടിപ്പിച്ചത്.

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഐ.വി. മഞ്ജുഷ, സ്റ്റാഫ് സെക്രട്ടറി ആർ.എസ്. രജീഷ്, ബോട്ടണി അധ്യാപിക സി.ജെ. ജഷിത എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ കൃഷി സജീവമായി മുന്നോട്ട് കൊണ്ടുപോകുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe