മേപ്പയ്യൂർ മേഖല പെയിന്റേഴ്സ് സഹകരണ കൂട്ടായ്മ സ്നേഹസംഗമം

news image
Sep 7, 2026, 7:47 am GMT+0000 payyolionline.in

മേപ്പയ്യൂർ: മേപ്പയ്യൂർ മേഖല പെയിന്റേഴ്സ് സഹകരണ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്നേഹസംഗമം സംഘടിപ്പിച്ചു. മേപ്പയ്യൂർ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി പ്രമുഖ ചിത്രകലാകാരൻ കുമാർ കൽപ്പത്തൂർ ഉദ്ഘാടനം ചെയ്തു.

സമീർ മാണിക്കോത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മേഖലയിലെ മുതിർന്ന പെയിന്റിങ് തൊഴിലാളികളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് മെന്റലിസം ഷോയും കൂട്ടായ്മ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.

ചടങ്ങിൽ മുജീബ് കോമത്ത്, ഇ.ടി. അനീഷ്, ബാബുരാജ് കൽപ്പത്തൂർ, രവി ആയോൽപ്പടി, പി.എം. പവിത്രൻ, ബാബു കീഴ്പ്പയ്യൂർ, കുഞ്ഞിമൊയ്തി കീഴരിയൂർ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe