മാഹിയിൽ നിന്നുള്ള മദ്യക്കടത്ത് തടയാൻ എക്സൈസ് മൊബൈൽ യൂണിറ്റ് പരിഗണനയിൽ: മന്ത്രി എം. ലിജു

news image
Sep 7, 2026, 7:38 am GMT+0000 payyolionline.in

ചോമ്പാല: പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിൽ നിന്നുള്ള ലഹരി-മദ്യക്കടത്ത് തടയാൻ അതിർത്തി മേഖലകളിൽ എക്സൈസ് മൊബൈൽ യൂണിറ്റ് സ്ഥാപിക്കുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി. ചോമ്പാലിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വസതി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മാഹിക്ക് ചുറ്റുമുള്ള നിലവിലെ ചെക്ക് പോസ്റ്റുകളുടെ പ്രവർത്തനം അപര്യാപ്തമാണെന്നും, ഊടുവഴിയിലൂടെയും മറ്റും മദ്യക്കടത്ത് വ്യാപകമാണെന്നുമുള്ള പരാതികൾ ശക്തമാണ്. ഇത് പരിഹരിക്കാൻ മൊബൈൽ സ്ക്വാഡുകളുടെ സേവനം അനിവാര്യമാണെന്ന് അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നൽകിയ നിവേദനത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.യു.ഡി.എഫ് നേതാക്കളായ അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ, അഡ്വ. ഐ. മൂസ, വി.എം. ചന്ദ്രൻ, സുനിൽ മടപ്പള്ളി, സി.കെ. വിശ്വൻ, പി. ബാബുരാജ്, പ്രദീപ് ചോമ്പാല, കാവിൽ രാധാകൃഷ്ണൻ, കെ. അനിൽകുമാർ, ഹാരിസ് മുക്കാളി, ബാബു ഒഞ്ചിയം, മോഹൻ പാറക്കടവ്, സതീശൻ കുരിയാടി, നസീർ വീരോളി, സുബിൻ മടപ്പള്ളി, കെ.പി. രവീന്ദ്രൻ, പുരുഷു രാമത്ത് തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe