ചെങ്ങോട്ടുകാവ്: സി.പി.ഐ.എം വിപുലീകരണ സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി ചെങ്ങോട്ടുകാവ് ലോക്കൽ തല കുടുംബസംഗമംനടന്നു. പരിപാടി ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ഷിജു ഖാൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം കൺവീനർ രജിലേഷ് ടി.എൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സ്വാഗതസംഘം ചെയർമാൻ വി.ടി. ഉണ്ണി സ്വാഗതം ആശംസിച്ച ചടങ്ങിൽ സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗങ്ങളായ സി. അശ്വിനിദേവ്,ഏരിയ കമ്മിറ്റി അംഗം അനിൽ പറമ്പത്ത്, ടി.വി. ഗിരിജ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി സി.എം. രതീഷ് നന്ദി രേഖപ്പെടുത്തി.
കുടുംബസംഗമത്തിന്റെ ഭാഗമായി രാവിലെ കുട്ടികൾക്കായി ചിത്രരചനാ മത്സരവും സംഘടിപ്പിച്ചിരുന്നു. മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ വിതരണം ചെയ്തു. തുടർന്ന് പ്രാദേശിക ഗായകർ അണിനിരന്ന കരോക്കെ ഗാനമേളയും അരങ്ങേറി.
