സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപന: ഓണം സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം

news image
Aug 24, 2026, 11:13 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണസീസണിൽ റെക്കോർഡ് മദ്യവിൽപന. ഓണം സീസൺ ആരംഭിച്ചത് മുതൽ ഇതുവരെ 512.11 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വഴി വിറ്റഴിച്ചത്. കഴിഞ്ഞ വർഷമിത് 460.80 കോടിയായിരുന്നു. ഇതിൽ തിരുവോണത്തിന് തൊട്ടുമുമ്പുള്ള മൂന്ന് ദിവസങ്ങളിൽ മാത്രം 279.12 കോടി രൂപയുടെ മദ്യവിൽപന നടന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ മൂന്ന് ദിവസങ്ങളിൽ 28.16 കോടി രൂപയുടെ അധിക വിൽപനയാണ് രേഖപ്പെടുത്തിയത്.

​മൂന്ന് ദിവസത്തെ കണക്കുകളിൽ ശനിയാഴ്ച 102.28 കോടി രൂപയുടെയും ഉത്രാട ദിനമായ ഇന്നലെ മാത്രം 88.98 കോടി രൂപയുടെയും മദ്യം വിറ്റഴിഞ്ഞു. കഴിഞ്ഞ വർഷം ഇതേ മൂന്ന് ദിവസങ്ങളിൽ 250.96 കോടി രൂപയായിരുന്നു വിൽപന. വരും ദിവസങ്ങളിലും വിൽപന ഉയർന്ന നിലയിൽ തുടരാനാണ് സാധ്യത.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe