കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റ് നിർമിച്ച ബസ് സ്റ്റോപ്പ് നാടിന് സമർപ്പിച്ചു

news image
Aug 15, 2026, 9:59 am GMT+0000 payyolionline.in

നന്തി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമിച്ച പുതിയ ബസ് സ്റ്റോപ്പ് നാടിന് സമർപ്പിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില പുതിയ ബസ് സ്റ്റോപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ നന്തി യൂണിറ്റ് പ്രസിഡന്റ് പവിത്രൻ ആതിര അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സനീർ വില്ലൻകണ്ടി സ്വാഗതം ആശംസിച്ചു.

വാർഡ് മെമ്പർ അനസ് ആയാടത്തിൽ, ഒ.കെ. ഫൈസൽ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് ദിലീപ് കുമാർ നന്ദി രേഖപ്പെടുത്തി. പരിപാടിയുടെ ഭാഗമായി നാട്ടുകാർക്കും യാത്രക്കാർക്കുമായി പായസ വിതരണവും ചെയ്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe