കെ.കെ.സി മൗലവി അനുസ്മരണവും പ്രാർത്ഥനാ സദസും

news image
Oct 24, 2026, 6:43 am GMT+0000 payyolionline.in

മേപ്പയ്യൂർ: മുസ്‌ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി, ചെമ്പകമുക്ക് ശാഖാ പ്രസിഡൻ്റ്, എളമ്പിലാട് ഖുവ്വത്തുൽ ഇസ്‌ലാം മദ്റസ അധ്യാപകൻ എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ച കെ.കെ.സി മൗലവിയുടെ അനുസ്മരണവും പ്രാർത്ഥനാ സദസും സംഘടിപ്പിച്ചു.മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി പാലിയേറ്റീവ് ഹാളിൽ നടത്തിയ അനുസ്മരണം തൻസീർ ദാരിമി കാവുംന്തറ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി.എം അബ്ദുള്ള അധ്യക്ഷനായി.എം.എം.അഷറഫ്, കെ.പി രാമചന്ദ്രൻ, എം.കെ അബ്ദുറഹിമാൻ, കെ.എം കുഞ്ഞമ്മത് മദനി, മുഹമ്മദ് ചാവട്ട്, കെ.എം.എ അസീസ്, കീഴ്പ്പോട്ട് അമ്മത്, അബ്ദു റഹിമാൻ ഇല്ലത്ത്, മുജീബ് കോമത്ത്, ടി.കെ അബ്ദുറഹിമാൻ, ഐ.ടി അബ്ദുൽ സലാം, ഷർമിന കോമത്ത്, ഷാഹിദ് മേപ്പാട്ട് എന്നിവർ സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe