തിരുവനന്തപുരം: സംസ്ഥാനത്ത് ഓണപ്പരീക്ഷയിൽ മാറ്റം. ഓണാഘോഷ ദിവസം പരീക്ഷ നടത്തില്ല. 21-ാം തിയതിയിൽ നടക്കേണ്ട 8-ാം ക്ലാസ് പരീക്ഷ അവധിക്ക് ശേഷം നടത്താനാണ് തീരുമാനം. ഇതോടെ വിദ്യാർത്ഥികൾക്ക് ഓണം അടിച്ച് പൊളിച്ചാഘോഷിക്കാം. ഓണാഘോഷ ദിവസം പരീക്ഷ മാറ്റണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു. 21 ന് ഓണാഘോഷം നടത്തി അന്ന് സ്കൂളുകൾ അടയ്ക്കും. ഓഗസ്റ്റ് 31 നാണ് ഓണാവധി കഴിഞ്ഞ് സ്കൂൾ തുറക്കുക. മാറ്റിയ പരീക്ഷ സെപ്റ്റംബർ ഒന്നിന് നടത്താനാണ് തീരുമാനം.
വിദ്യാർഥികൾക്ക് ആശ്വാസം: സംസ്ഥാനത്ത് ഓണപ്പരീക്ഷാ തീയതിയിൽ മാറ്റം; 21-ലെ എട്ടാം ക്ലാസ് പരീക്ഷ അവധിക്ക് ശേഷം നടക്കും
Aug 15, 2026, 7:55 am GMT+0000
payyolionline.in
വന്ദേഭാരതിന്റെ സീറ്റിൽ ചത്ത അണലി; സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് റെയിൽവേ
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റ് നിർമിച്ച ബസ് സ്റ്റോപ്പ് നാട ..
