ആർ.ജെ.ഡി ജില്ലാ ക്യാമ്പ് ഒരുക്കങ്ങൾ പൂർത്തിയായി

news image
Aug 15, 2026, 5:06 am GMT+0000 payyolionline.in

പയ്യോളി : ആഗസ്ത് 15,16,17 തിയ്യതികളിൽ പുറക്കാട് അകലാപ്പുഴയ്ക്ക് സമീപത്തെ ലെയ്ക്ക് വ്യൂ റിസോർട്ടിൽ നടക്കുന്ന രാഷ്ട്രീയ ജനതാദൾ കോഴിക്കോട് ജില്ലാ ക്യാമ്പിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാപ്രസിഡൻ്റ് എം.കെ. ഭാസ്‌കരൻ, സ്വാഗത സംഘം കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കുയ്യണ്ടി , ജന. കൺവീനർ ഇ.കെ. സജിത് കുമാർ ഡയറക്ടർ എം.പി. ശിവാനന്ദൻ എന്നിവർ അറിയിച്ചു. 15 ന് വൈകുന്നേരം 5 മണിക്ക് ജില്ലാ പ്രസിഡൻ്റ് എം. കെ. ഭാസ്കരൻ പതാക ഉയർത്തും. തുടർന്ന് വിഷയ നിർണയ കമ്മിറ്റിയോഗം നടക്കും.
16 ന് രാവിലെ 9.30 ന് ആർ.ജെ.ഡി. സംസ്ഥാന പ്രസിഡൻ്റ് എം.വി. ശ്രേയാംസ് കുമാർ ക്യാമ്പ് ഉദ്ഘടനം ചെയ്യും. വിവിധ നേതാക്കൾ സംസാരിക്കും. തുടർന്ന് സംഘടനാ റിപ്പോർട്ടും ഗ്രൂപ്പ് ചർച്ചയും നടക്കും. രാത്രി 8 മണിക്ക് പിന്നണി ഗായകൻ അജയ് ഗോപാൽ നയിക്കുന്ന സംഗീത നിശയും നടക്കും.
17 ന് രാവിലെ 9 മണിക്ക് പ്രവർത്തന രൂപരേഖ അവതരണവും ഗ്രൂപ്പ് ചർച്ചയും നടക്കും. വിവിധ പഠനക്ലാസുകളിൽ എഴുത്തുകാരൻ പി. ഹരീന്ദ്രനാഥ്, ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി ജനറൽ ഡോ. വർഗ്ഗീസ് ജോർജ്ജ്, ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രൻ എന്നിവർ വിഷയം അവതരിപ്പിക്കും. 3 മണിക്ക് ക്യാമ്പിൻ്റെ സമാപന സമ്മേളനം ആർ.ജെ.ഡി നിയമസഭാകക്ഷി നേതാവ് പി.കെ. പ്രവീൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe