എം.പി. മുകുന്ദൻ, സി. സുരേഷ് ബാബു അനുസ്മരണവും കുടുംബസംഗമവും

news image
Aug 11, 2026, 12:22 pm GMT+0000 payyolionline.in

പയ്യോളി: സിപിഐ എം പയ്യോളി ലോക്കൽ കമ്മിറ്റി മുൻ അംഗവും ദേശാഭിമാനി പയ്യോളി ഏരിയ ലേഖകനുമായിരുന്ന എം.പി. മുകുന്ദന്റെയും, സിപിഐഎം പയ്യോളി ഏരിയ കമ്മിറ്റി മുൻ അംഗവും കെ.എസ്.കെ.ടി.യു നേതാവുമായിരുന്ന സി. സുരേഷ് ബാബുവിന്റെയും അനുസ്മരണവും ലോക്കൽ കുടുംബസംഗമവും സംഘടിപ്പിച്ചു. പയ്യോളി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ കമ്മിറ്റി അംഗം പി.കെ. ദിവാകരൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.ടി. ലിഖേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന നേതാവ് ടി. ചന്തു അനുസ്മരണ പ്രഭാഷണം നടത്തി.

ഏരിയ സെക്രട്ടറി എം.പി. ഷിബു, ഏരിയ കമ്മിറ്റി അംഗം പി.വി. മനോജൻ, രാജൻ പടിക്കൽ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.പി.സി. രാജീവൻ സ്വാഗതവും കെ.കെ. പ്രേമൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe