കൊടക്കാട്ട് മുറി ശ്രീ ദൈവത്തുംകാവ് ക്ഷേത്രത്തിൽ ഭഗവതി ക്ഷേത്രത്തിന് തറക്കല്ലിട്ടു

news image
May 29, 2026, 11:10 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊടക്കാട്ട് മുറി ശ്രീ ദൈവത്തുംകാവ് പരദേവത ക്ഷേത്ര സങ്കേതത്തിൽ പുതുതായി നിർമ്മിക്കുന്ന ഭഗവതി ക്ഷേത്രത്തിന്റെ തറക്കല്ലിടൽ കർമ്മം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. ക്ഷേത്രം മേൽശാന്തി ബിജു നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്രത്തിലെ പ്രധാന നർത്തകനാണ് തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചത്.ചടങ്ങിൽ ക്ഷേത്ര ഊരാളന്മാർ, അടിയന്തിരക്കാർ, കമ്മിറ്റി രക്ഷാധികാരി, ക്ഷേത്ര കാരണവന്മാർ, കമ്മിറ്റി അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe