പയ്യോളി: കുട്ടികളിൽ പുസ്തകവായന തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ വേനലവധിക്കാലത്ത് കേരളത്തിലെ ലൈബ്രറികളിൽ നടപ്പിലാക്കുന്ന വായനക്കളരി പദ്ധതിയുടെ ഭാഗമായി അയനിക്കാട് ലോഹ്യ ഗ്രന്ഥാലയത്തിൽ രണ്ട് ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു. കെ.എൻ. രത്നാകരന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് പയ്യോളി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി. സിന്ധു ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ക്യാമ്പിന്റെ ഭാഗമായി ‘പുസ്തകാസ്വാദനം’ എന്ന വിഷയത്തിൽ ഡോ. കെ. പി. ബാലകൃഷ്ണൻ കുട്ടികൾക്കായി ക്ലാസെടുത്തു. തുടർന്ന് സംഗീത അധ്യാപകൻ ഷാജി പി.യുടെ നേതൃത്വത്തിൽ സംഗീതശില്പശാലയും അരങ്ങേറി. മൈക്രോബയോളജിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ. ശ്യാമിലി ഷിജിലിനെ ചടങ്ങിൽ പ്രത്യേകമായി ആദരിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു.

നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ബാലകൃഷ്ണൻ, കെ.വി. രാജൻ, എം. രവീന്ദ്രൻ, എം.ടി.കെ. ഭാസ്ക്കരൻ, എം.ടി. നാണു മാസ്റ്റർ, രാജീവൻ പി.ടി., വി. രാജീവൻ കെ.ടി., ടി.കെ. കണ്ണൻ, കൊളാവിപ്പാലം രാജൻ, വി. ഗോപാലൻ, എം. ചന്ദ്രൻ, സുഭിഷ ടി.കെ, അമൃത എം. എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.
