ഇരിങ്ങൽ : ഇരിങ്ങൽ സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച ജില്ലാ ജൂനിയർ വോളിബോൾ ടൂർണമെന്റിൽ ബ്രദേഴ്സ് വാണിമേൽ ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ബറ്റാലിയൻ നരിപ്പറ്റയെ പരാജയപ്പെടുത്തിയാണ് വാണിമേൽ കിരീടം ചൂടിയത്. ഇരിങ്ങൽ സ്പോർട്സ് അക്കാദമി ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരങ്ങൾ നടന്നത്.
കഴിഞ്ഞ ഒരു മാസമായി അക്കാദമി നടത്തിവന്ന കോച്ചിംഗ് ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ചാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. സമാപന ചടങ്ങിൽ വാർഡ് കൗൺസിലർ നിധീഷ് പി.വി വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു. മുൻ കേരള സീനിയർ വോളിബോൾ താരം സി.സി. അബ്ബാസ് മുഖ്യാതിഥിയായിരുന്നു.ചടങ്ങിൽ ഡോ. ഷിംജിത്ത് എം. അധ്യക്ഷത വഹിച്ചു. ഇ.കെ. ലിനീഷ് സ്വാഗതവും പ്രജി ഒ.എൻ ആശംസയും ബൈജു എം.വി നന്ദിയും രേഖപ്പെടുത്തി.
