തിരൂരിൽ അമ്മയെയും പിഞ്ചുകുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണം ഉമ്മയുടെ വിയോഗത്തിലുള്ള മനോവിഷമത്താൽ

news image
Apr 21, 2026, 7:00 am GMT+0000 payyolionline.in

മലപ്പുറം: തിരൂർ എഴൂരിൽ യുവതിയെയും ഒന്നര വയസ്സുള്ള മകനെയും വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി ഇർഫാന (30), മകൻ അമൻ മാലിക് എന്നിവരാണ് മരിച്ചത്. ഇർഫാന കുഞ്ഞുമായി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു.

നാല് മാസം മുൻപ് ഇർഫാനയുടെ ഉമ്മ മരണപ്പെട്ടിരുന്നു. ഉമ്മയുടെ വിയോഗത്തെത്തുടർന്ന് ഇർഫാന കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ മാനസിക സമ്മർദ്ദമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe