കാരശ്ശേരിയിലെ ഫുട്ബോൾ പ്രേമികൾ കാത്തിരുന്ന സൂപ്പർലീഗ് ആറാം സീസണിന് തുടക്കമായി. യുവനിരയുടെ കരുത്ത് പ്രകടമാകുന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഓൾഡ് ഈസ് ഗോൾഡും എലൈറ്റ് എഫ്.സിയും നേർക്കുനേർ പോരാടിയെങ്കിലും ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. ആവേശകരമായ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു.
കെ.സി.സി. റസിൽമോൻ, പി. രജീഷ് എന്നിവർ ചേർന്ന് ഗോളടിച്ചാണ് ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ മാനു എണ്ണപ്പാടം അധ്യക്ഷത വഹിച്ചു. അർഷക്, ഷാദിൽ, മുബഷീർ കളത്തിങ്ങൽ, മസൂദ്, എം.പി. ശംസുദ്ദീൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ആറ് ടീമുകളാണ് ഇത്തവണ കിരീടത്തിനായി മൈതാനത്ത് ഏറ്റുമുട്ടുന്നത്.
