ആധാർ ഇനി വാട്സ്ആപ്പ് വഴിയും ഡൗൺലോഡ് ചെയ്യാം; ചെയ്യേണ്ടത് ഇത്രമാത്രം

news image
Feb 19, 2026, 9:08 am GMT+0000 payyolionline.in

ആധാർ കാർഡ് നഷ്ടമായാൽ നിങ്ങ‍ള്‍ എന്ത് ചെയ്യും? നേരെ അടുത്തുള്ള അക്ഷയ സെന്ററിലേക്കോ മറ്റോ പോകുമായിരിക്കും അല്ലേ. ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാൻ ഇനി എവിടെയും പോകേണ്ട. ഒഫീഷ്യൽ വെബ്‌സൈറ്റിൽ പോയും ഡൗൺലോഡ് ചെയ്യേണ്ട. ഇനി എങ്ങനെയാണെന്നാണോ? എല്ലാവരുടെയും ഫോണിലെ സ്ഥിരം ആപ്പ് ആയ വാട്സ്ആപ്പ് വഴിയും ആധാർ ഡൗൺലോഡ് ചെയ്യാം.

നമ്മള്‍ സ്ഥിരം ഉപയോഗിക്കുന്ന വാട്ട്‌സ്‌ആപ്പ് വഴി ആധാർ കാർഡ് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെയാണെന്ന് നോക്കാം. ഇതിനായി മൈ ഗവർണമെന്റ് ഹെൽപ്പ് ഡെസ്‌ക്ക് വാട്‌സ്‌ആപ്പ് നമ്പറിലേയ്‌ക്ക് ഒരു ‘ഹായ്’ അയച്ചാൽ മാത്രം മതി. പക്ഷേ ഒരു സമയം ഒരു വട്ടം മാത്രമേ ഫയൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കൂ എന്നത് ഓർമയിൽവേണം.

മാത്രമല്ല ഡിജിലോക്കർ ആപ്ലിക്കേഷൻ ഫോണിൽ ഉണ്ടായിരിക്കണം. ഫോണിൽ വരുന്ന ഒടിപി ഉപയോഗിച്ചും ആധാർ ഡൗൺലോഡ് ചെയ്യാം. ഓട്ടോമാറ്റിക്കായി ഫോണിൽ പിഡിഎഫ് രൂപത്തിൽ ആധാർ സേവ് ആവും. പുറത്ത് നിന്ന് ആർക്കും അവ ആക്‌സസ് ചെയ്യാനും സാധിക്കില്ല. ഒടിപിയും ഡിജിലോക്കറും ഉണ്ടെങ്കിൽ മാത്രമെ ഡൗൺലോഡ് ചെയ്യാൻ കഴിയൂ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe