മിനിമം മാർക്ക്: സംസ്ഥാനത്ത് ഏറ്റവും അധികം ഇ-ഗ്രേഡ് ഹൈസ്കൂൾ ക്ലാസുകളിൽ

news image
Feb 2, 2026, 4:37 am GMT+0000 payyolionline.in

സ്കൂൾ രണ്ടാം പാദ പരീക്ഷയുടെ ഫലം പരിശോധിക്കുമ്പോൾ സംസ്ഥാനത്ത് ഏറ്റവും അധികം ഇ-ഗ്രേഡ് ലഭിച്ചത് ഹൈസ്കൂൾ ക്ലാസുകളിലെന്ന് മന്ത്രി വി. ശിവൻകുട്ടി. എല്ലാ വിഷയങ്ങളിലും ഇ ഗ്രേഡ് ലഭിച്ച കുട്ടികളുടെ എണ്ണത്തിൽ കുട്ടികളുടെ പഠന നിലവാരം ഉയർത്തേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അഞ്ചാം ക്ലാസിൽ രണ്ടായിരത്തി ഒരുന്നൂറ്റി എൺപത്തിയേഴ് കുട്ടികളും, ആറാം ക്ലാസിൽ രണ്ടായിരത്തി നാനൂറ്റി അമ്പത്തിയൊന്ന് കുട്ടികളും, ഏഴാം ക്ലാസിൽ രണ്ടായിരത്തി ഒരുന്നൂറ്റി നാൽപ്പത്തിമൂന്ന് കുട്ടികളും എല്ലാ വിഷയങ്ങളിലും ഇ ഗ്രേഡ് ആണ് നേടിയിട്ടുള്ളത്.

ഉയർന്ന ക്ലാസുകളിലേക്ക് വരുമ്പോൾ ഈ എണ്ണത്തിൽ വർദ്ധനവ് കാണുന്നുണ്ട്. എട്ടാം ക്ലാസിൽ പതിനാലായിരത്തി നാനൂറ്റി പതിനെട്ട് കുട്ടികളും, ഒമ്പതാം ക്ലാസിൽ ആറായിരത്തി ഒരുന്നൂറ്റി അമ്പത്തിമൂന്ന് കുട്ടികളുമാണ് ഇ ഗ്രേഡ് പട്ടികയിലുള്ളത്. ഈ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി മികച്ച നിലവാരത്തിലേക്ക് ഉയർത്താനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അഞ്ച് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിൽ ഇത്തവണ നമ്മൾ സബ്ജക്ട് മിനിമം നടപ്പിലാക്കിയിട്ടുണ്ട്. ഓരോ വിഷയത്തിനും കുറഞ്ഞത് 30 ശതമാനം മാർക്ക് ലഭിക്കാത്ത കുട്ടികൾക്ക് പ്രത്യേക പഠന പിന്തുണ നൽകും. ഇതൊരു തുടർ പ്രക്രിയയായിട്ടാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe