പേരാമ്പ്ര: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുൻ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ അനുസ്മരണവും, സുന്നി മഹല്ല് ഫെഡറേഷൻ 50-ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള പേരാമ്പ്ര-കുറ്റ്യാടി മേഖലാ സംയുക്ത മഹല്ല് സാരഥി സംഗമവും സംഘടിപ്പിച്ചു. ചങ്ങരോത്ത് പഞ്ചായത്തിലെ കടിയങ്ങാട് മദ്രസയിൽ നടന്ന ചടങ്ങിൽ സി.എച്ച്. മഹ്മൂദ് സഹദി സംഗമം ഉദ്ഘാടനം ചെയ്തു.
റഫീഖ് സകരിയ ഫൈസിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബാവ ജീറാനി ആലിക്കുട്ടി ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തി. ഉത്തര മേഖലാ ജാഥാ ക്യാപ്റ്റൻ സയ്യിദ് ഹൈദ്രോസ് തുറാബ് തങ്ങൾ, ഡയറക്ടർ അബൂബക്കർ ഫൈസി മലയമ്മ, അഡ്വ. ഇല്യാസ് വടകര, എം.കെ. അബ്ദുറഹിമാൻ മാസ്റ്റർ ചാവട്ട്, സി. അബ്ദുറഹിമാൻ മാസ്റ്റർ വേളം എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ അസീസ് ഫൈസി കടിയങ്ങാട് സ്വാഗതവും എൻ.സി. അബ്ദുറഹിമാൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
