കോഴിക്കോട്: കോഴിക്കോട് മസ്തിഷ്ക മരണം സംഭവിച്ച പെണ്‍കുട്ടിക്ക് നിപ ബാധയെന്ന് സംശയം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മലപ്പുറം മങ്കട സ്വദേശിനിക്ക് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചു. സ്ഥിരീകരണത്തിനായി സാമ്പിൾ പൂണെ വൈറോളജി ലാബിലേക്ക് അയച്ചു. ഈ മാസം ഒന്നിനാണ് 18 വയസുകാരി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽവച്ച് മരിച്ചത്. കോഴിക്കോട്ട് എത്തുമ്പോൾ മസ്തിഷ്കമരണം സംഭവിച്ച നിലയിലായിരുന്നു.
രോഗലക്ഷങ്ങളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ മാസം 28-ന് ആണ് ചികിത്സയ്ക്കെത്തിയത്. കോഴിക്കോട്ടെ വൈറോളജി ലാബിൽ നടത്തിയ പരിശോധനാഫലം പോസിറ്റീവ് ആയതിനാല്‍ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറും ജീവനക്കാരും ക്വാറൻ്റൈനിൽ കഴിയുകയാണ്…….