ദക്ഷിണേന്ത്യൻ ഭക്ഷണരീതികളിലെ ഏറ്റവും ആരോഗ്യകരമായ വിഭവങ്ങളിൽ ഒന്നാണ് അട ദോശ. തമിഴിൽ അടൈ എന്നും ഈ വിഭവത്തെ വിശേഷിപ്പിക്കുന്നു. പോഷകസമൃദ്ധമായ ഈ ബ്രേക്ക്ഫാസ്റ്റ് റെസിപ്പി അരിയും പരിപ്പ് വർഗ്ഗങ്ങളും ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ വിഭവം സാമ്പാറിനൊപ്പവും, ചട്ണിയോടൊപ്പവും ആസ്വദിക്കാം.
തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ
1 കപ്പ് ഇഡ്ഡലി അരി
¾ കപ്പ് തുവര പരിപ്പ്
¾ കപ്പ് കടല പരിപ്പ്
¾ കപ്പ് ചെറുപയർ പരിപ്പ്
¾ കപ്പ് ഉഴുന്ന് പരിപ്പ്
1 ടീസ്പൂൺ പെരുംജീരകം
1 ടീസ്പൂൺ ജീരകം
¼ ടീസ്പൂൺ ഉലുവ
10 ഉണക്കമുളക്
കുതിർക്കാൻ ആവശ്യമായ വെള്ളം
¼ ടീസ്പൂൺ കായം
½ ടീസ്പൂൺ മഞ്ഞൾ പൊടി
1 ഇഞ്ച് ഇഞ്ചി
1 ടീസ്പൂൺ ഉപ്പ്
1 ഉള്ളി, ചെറുതായി അരിഞ്ഞത്
2 ടീസ്പൂൺ മല്ലിയില, ചെറുതായി അരിഞ്ഞത്
നെയ്യ്
തയ്യാറാക്കുന്ന വിധം
ഒരു വലിയ ബൗളിൽ 1 കപ്പ് ഇഡ്ഡലി അരി, ¾ കപ്പ് തുവര പരിപ്പ്, ¾ കപ്പ് കടല പരിപ്പ്, ¾ കപ്പ് ചെറുപയർ പരിപ്പ്, ¾ കപ്പ് ഉഴുന്ന് പരിപ്പ് എന്നിവ ചേർക്കുക. ഇതിലേക്ക് കൂടാതെ 1 ടീസ്പൂൺ പെരുംജീരകം, 1 ടീസ്പൂൺ ജീരകം, ¼ ടീസ്പൂൺ ഉലുവ, 10 ഉണക്കമുളക് എന്നിവ ചേർക്കുക. ഈ മിശ്രിതം 4 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. ശേഷം വെള്ളം ഊറ്റിയെടുത്ത് മിക്സർ ജാറിലേക്ക് മാറ്റുക. ¼ ടീസ്പൂൺ കായം , ½ ടീസ്പൂൺ മഞ്ഞൾ പൊടി , 1 ഇഞ്ച് ഇഞ്ചി, 1 ടീസ്പൂൺ ഉപ്പ് എന്നിവ ചേർക്കുക. ആവശ്യാനുസരണം വെള്ളം ചേർത്ത് കട്ടിയുള്ള മാവിന്റെ രൂപത്തിൽ അരച്ചെടുക്കുക. അരച്ചെടുത്തതിന് ശേഷം മാവ് 2 മണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക. മാവിലേക്ക് 1 ഉള്ളി, 2 ടേബിൾസ്പൂൺ മല്ലിയില എന്നിവ ചേർത്ത് നന്നായി ഇളക്കുക.ശേഷം പാൻ ചൂടാക്കി ദോശ മാവ് ഒഴിക്കുക. ദോശ അല്പം കട്ടിയുള്ളതാക്കാൻ പതുക്കെ പരത്തുക. ഇനി മുകളിൽ നെയ്യ് പുരട്ടി ഇടത്തരം തീയിൽ ചുട്ടെടുക്കാം. സ്വാദിഷ്ടമായ അട ദോശ തയ്യാർ.