പുറക്കാട് : പരേതനായ അരട്ടൻകണ്ടി ബാലകൃഷ്ണൻ (റിട്ട.ഖാദി ബോർഡ് ജീവനക്കാരൻ) ൻ്റെ ഭാര്യയും കോഴിക്കോട് ജില്ല മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറിയും തിക്കോടി പഞ്ചായത്ത് മുൻ മെമ്പറും, മേലടി ബ്ലോക്ക്പഞ്ചായത്ത് മുൻ ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ പ്രേമ ബാലകൃഷ്ണൻ (55) അന്തരിച്ചു. മക്കൾ: അമൽ കൃഷ്ണ, അനുപമ കൃഷ്ണ (തിക്കോടി പഞ്ചായത്ത് ജീവനക്കാരി). സഹോദരങ്ങൾ : സത്യൻ (മഞ്ഞക്കുളം),സുരേഷ് (ബഹ്റൈൻ) പരേതനായ ബാബു. മരുമക്കൾ: മനുകൃഷ്ണ (ആർമി, മണിയൂർ), അനഘ അമൽ.സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
തിക്കോടി പഞ്ചായത്ത് മുൻ അംഗം പ്രേമ ബാലകൃഷ്ണൻ അന്തരിച്ചു
Aug 28, 2026, 12:06 pm GMT+0000
payyolionline.in
