മേലടി: മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ബ്ലോക്ക് പ്രോജക്റ്റിന് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി 2026 സെപ്റ്റംബർ 2-ന് രാവിലെ 10:30-ന് മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് ‘വാക്ക് ഇൻ ഇന്റർവ്യൂ’ നടക്കും.
എം.ബി.ബി.എസ് (MBBS) യോഗ്യതയും ടി.സി.എം.സി (TCMC) രജിസ്ട്രേഷനുമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ ഫോട്ടോ പതിച്ച ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നിശ്ചിത സമയത്ത് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
