മകൻ അച്ഛനെ വെട്ടിക്കൊന്നു. എടവക കടന്നലാട്ട് കുന്ന് മലേക്കുടി ബേബി (63 )ആണ് ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് മരിച്ചത്.
രാത്രി 11 മണിയോടെയാണ് സംഭവം. സംഭവത്തിൽ മകൻ റോബിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വീട്ടിൽ ഉണ്ടായ വഴക്കിനിടയിലാണ് റോബിൻ ബേബിയെ വെട്ടിപ്പരിക്കേൽപ്പിച്ചത്.നെഞ്ചിന് ആഴത്തിൽ മുറിവേറ്റ ബേബിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ഐ സി യു ആംബുലൻസ് എത്തുന്നതിന് മുമ്പ് ആശുപത്രിയിൽ വച്ച് തന്നെ മരിച്ചു.