പേരാമ്പ്ര: അന്ധവിശ്വാങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ കോലാഹലങ്ങൾ സൃഷ്ടിക്കുന്ന സി .പി.എം പുരോഗമനകലാസാഹിത്യരംഗത്ത്പ്രവർത്തിക്കുന്ന പാർട്ടി മെമ്പർ നരബലി നടത്തിയതിന് മറുപടി പറയമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്. പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുക്കുടി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
അന്ധവിശ്വാസത്തോട് സി.പി.എംന്റെ ഇരട്ടത്താപ്പിന്റെ ഉദാഹരണമാണിത് .ടി.കെ.എലത്തീഫ്, എം.കെ.സികുട്ട്യാലി, കെ.പിറസാക്ക്, ആർ. കെമുഹമ്മദ് , വാളാഞ്ഞിഇബ്രാഹിം , എടത്തുംകരഇബ്രാഹിം , എൻ.കെഅഷറഫ്, നിയാസ്കക്കാട് , കെ.പിഷമീർ, എൻ.കെകുഞ്ഞമ്മദ്, വി.ആലിഹസ്സൻ, എ.കെകുഞ്ഞമ്മദ്, എൻ.കെഅസൈനാർ, പി.സൂപ്പിമൗലവി, സയിദ്അയിനിക്കൽ , പി.കെറഹീം, സി.കെഹാഫിസ് , എം. സി യാസർ, എൻ.കെ സൽമ, വി.കെ സക്കീന, എം.കെ ജമീല പ്രസംഗിച്ചു.