‘നോട്ടീസ് പോലും നൽകാതെ പിരിച്ചു വിട്ടു’; കോഴിക്കോട് കളക്ടറേറ്റിൽ പ്രതിഷേധം തുടർന്ന് ടൈപ്പിസ്റ്റ് ജീവനക്കാർ

news image
Oct 26, 2026, 5:28 am GMT+0000 payyolionline.in

കോഴിക്കോട്: പ്രതിഷേധം തുടർന്ന് കോഴിക്കോട് കളക്ടറേറ്റിൽ നിന്ന് പിരിച്ചുവിട്ട പിഎസ്‌സി സ്ഥിരം ജീവനക്കാർ. ടൈപ്പിസ്റ്റുകളാണ് 20 മണിക്കൂറായി കുത്തിയിരിപ്പ് സമരം നടത്തുന്നത്. തിരിച്ചെടുക്കും വരെ കുത്തിയിരിപ്പ് തുടരുമെന്ന് ജീവനക്കാർ പറഞ്ഞു. രണ്ടര വർഷത്തോളം സർവീസ് ഉള്ള ജീവനക്കാരെയാണ് നോട്ടിസ് പോലും നൽകാതെ പിരിച്ചു വിട്ടതെന്ന് ഇവർ ആരോപിക്കുന്നു. ക്ലാർക്ക് കം ടൈപ്പിസ്റ്റ് തസ്തികയിലെ അഞ്ചുപേർക്ക് ചട്ടവിരുദ്ധമായി സ്ഥാനക്കയറ്റം നൽകിയപ്പോഴാണ് ഇവരെ പിഎസ്‍സി ലിസ്റ്റിൽ നിന്ന് നിയമിച്ചത്.

അനർഹമായി ലഭിച്ച സ്ഥാനക്കയറ്റം ട്രിബ്യൂണൽ ഉത്തരവ് പ്രകാരം മരവിപ്പിച്ചപ്പോൾ പകരം കയറിവരെയും പിരിച്ചുവിടുകയായിരുന്നു. ഒറ്റ രാത്രികൊണ്ടാണ് ചെയ്യാത്ത കുറ്റത്തിന് അഞ്ച് പേർക്ക് സർക്കാർ ജോലി നഷ്ടമായത്. ഇതോടെ നേരത്തെ ഉള്ള അതെ തസ്തികയിലേക്ക് ഇവർക്ക് തിരികെ വരേണ്ടി വന്നു. ഇതോടെയാണ് രണ്ടര വർഷം മുൻപ് ജോലിയിൽ പ്രവേശിച്ചവർക്ക് തൊഴിൽ നഷ്ടമായത്. ഇതിൽ പലർക്കും മെമ്മോ പോലും ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ നിവേദനം നൽകിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോഴിക്കോട് കളക്ടറേറ്റ് പടിക്കൽ കുത്തിയിരിപ്പ് സമരം നടത്തിയത്.

അവധി ദിനത്തിന്റെ തലേദിവസം രാത്രി വാട്സ്ആപ്പിലൂടെയാണ് തങ്ങളെ പിരിച്ചുവിട്ട വിവരമറിയുന്നതെന്ന് ജീവനക്കാർ പറഞ്ഞു. ജോലി നഷ്ടമായ അഞ്ച് വനിതാ ജീവനക്കാരും പി.എസ്.സി. വിജ്ഞാനപ്രകാരം കളക്ടറുടെ നിയമന ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർവീസിൽ തുടരുന്നവരാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe