
തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് 62 ആം നമ്പർ അംഗൻവാടി
വാർഷികാഘോഷവും യാത്രയയപ്പും നടത്തി. വാർഡ് മെമ്പർ ബിനു കരോളി അധ്യക്ഷത വഹിച്ച
ആദര അനുമോദന സദസ്സിൽ വിരമിച്ച മോഹിനി ടീച്ചർക്കും, 42 വർഷം ഹെൽപർ ആയി വിരമിച്ച  പുഷ്പ ക്കും പൊന്നാടയും മോമെന്റൊവും സ്നേഹസമ്മാനവും നൽകി.

കൂടാതെ നാടിന്റെ ആദരവ് ഏറ്റുവാങ്ങാൻ തിക്കോടി പഞ്ചായത്തു രണ്ടാം വാർഡ് നിവാസികളായ 13 ഓളം വിരമിച്ച അദ്ധ്യാപക അദ്ധ്യാപികമാരെയും സദസ്സിൽ ആദരിച്ചു. തുടർന്ന് നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും വിവിധതരം കലാപരിപാടികളും നടന്നു..
തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ചെയ്തു. വാർഡ് വികസനസമിതി യുടെ നേതൃത്വത്തിൽ എൽ എസ് എസ് യു എസ് എസ്, സ്കോളർഷിപ്പുകളും എൽ എസ് എസ് യു എസ് എസ്, പ്ലസ് റ്റു തലങ്ങളിൽ ഉയർന്ന മാർക്ക് വാങ്ങിയവർക്കുള്ള അനുമോദാനവും നടന്നു..

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            